മകളുടെ കാൽ ചവിട്ടി ഒടിച്ച പിതാവ് അറസ്റ്റിൽ

Mail This Article
മൂന്നാർ ∙ മകളുടെ കാൽ ചവിട്ടി ഒടിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പിതാവ് മാങ്കുളം വിരിപാറ പയറ്റുകാലായിൽ സോജി മാത്യുവിനെ (45) പൊലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ സഹോദരി സോളി തോമസ് (35), മാതാവ് അച്ചാമ്മ (62) എന്നിവർ ഒളിവിലാണ്.രണ്ടാഴ്ച മുൻപാണ് സംഭവം.കുടുംബ വഴക്കിനിടയിൽ ഭാര്യ പ്രിയയെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് പതിനഞ്ചുകാരിക്ക് ക്രൂര മർദനമേറ്റത്.
കുട്ടിയുടെ കാൽ ചവിട്ടി ഒടിച്ചശേഷം മൂക്കിന്റെ എല്ല് ഇടിച്ചു തകർക്കുകയും ചെയ്ത ഇയാൾ മൂത്ത മകളെയും മർദിച്ചിരുന്നു. മർദനമേറ്റ മൂവരും ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒളിവിൽ പോയ ഇയാളെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്.പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.മൂന്നാർ എസ്ഐ അജേഷ്.കെ.ജോൺ, മാങ്കുളം എസ്ഐ സജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിനു നേതൃത്വം നൽകി.