മാഹിയിൽ നിന്നു മദ്യം വാങ്ങി വിൽപന: 2 പേർ അറസ്റ്റിൽ

Mail This Article
കട്ടപ്പന ∙ മാഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം കടത്തി കൊണ്ടുവന്ന് ഹൈറേഞ്ചിൽ ഉയർന്ന വിലയ്ക്ക് വിൽപന നടത്തിയിരുന്ന രണ്ടുപേർ അറസ്റ്റിൽ. കാഞ്ചിയാർ തൊപ്പിപ്പാള തേക്കിലക്കാട്ടിൽ ടി.വി.രാജേഷ്(42), ഇടുക്കി ഇടുക്കി കോളനി പുത്തൻവീട്ടിൽ നന്ദു സുരേഷ്(26) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിൽ തങ്കമണി പൊലീസും ഇടുക്കി ജില്ലാ ഡാൻസാഫ് ടീമും ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്നു പിടികൂടിയത്. കാറിൽ കൊണ്ടുവന്ന 60 ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായാണ് ഇവർ പിടിയിലായത്.
35 ലീറ്റർ മദ്യം കാറിൽ കടത്തിക്കൊണ്ടു വരുന്നതിനിടെ കഴിഞ്ഞ ജൂൺ 17ന് രാത്രിയിൽ വെള്ളയാംകുടിയിൽ നിന്ന് രാജേഷ് പിടിയിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം 120 ഗ്രാം ഉണക്ക കഞ്ചാവുമായി എക്‌സൈസ് സംഘം ഇയാളെ വീണ്ടും പിടികൂടി. അതിനുശേഷം വീണ്ടും മദ്യം കടത്താൻ തുടങ്ങുകയായിരുന്നു.
ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപിന്റെ നിർദേശാനുസരണം ഡിവൈഎസ്പി വി.എ.നിഷാദ്‌മോൻ, തങ്കമണി എസ്‌ഐ ചാർലി തോമസ്, എഎസ്‌ഐമാരായ കെ.ബി.സ്മിത, എൽദോസ്, ഡിവിആർ സിപിഒ അൻസാർ, ഇടുക്കി ജില്ലാ ഡാൻ സാഫ് ടീം അംഗങ്ങളായ എസ് സിപിഒമാരായ സിയാദ്, ഡി.സതീഷ്, കെ.മഹേഷ് ഈഡൻ, സിപിഒമാരായ നദീർ മുഹമ്മദ്, എം.പി.അനൂപ്, ടോം സ്‌കറിയ, ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്‌ഐ സജിമോൻ ജോസഫ്, എസ് സിപിഒ പി.ജെ.സിനോജ്, സിപിഒമാരായ ശ്രീകുമാർ ശശിധരൻ, വി.കെ.അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.