ADVERTISEMENT

മൂന്നാർ ∙ മ‍ഞ്ഞുപെയ്യുന്ന പ്രഭാതങ്ങളുമായി സഞ്ചാരികൾക്കായി മൂന്നാർ ഒരുങ്ങി. ഇന്നലെ, കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസിലെത്തി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. തോട്ടം മേഖലകളായ ലാക്കാട്, കുണ്ടള, ചെണ്ടുവര എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ താപനില 6 ഡിഗ്രി ആയിരുന്നു.

മാട്ടുപ്പെട്ടി, കന്നിമല, തെന്മല എന്നിവിടങ്ങളിൽ ഏഴും മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ 9 ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലെ രാവിലത്തെ താപനില. പുലർച്ചെയും വൈകുന്നേരങ്ങളിലും കോടമഞ്ഞ് വീഴുന്നുമുണ്ട്.

ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ഹോട്ടലുകളിൽ വിനോദസഞ്ചാരികളുടെ ബുക്കിങ് ആരംഭിച്ചതായി കേരള ട്രാവൽ മാർട്ട് മാനേജിങ് കമ്മിറ്റിയംഗം വിനോദ് വട്ടേക്കാട്ട് പറഞ്ഞു. തേക്കടിയിലെ റിസോർട്ടുകളിലും ബുക്കിങ് തുടങ്ങി. വാഗമണ്ണിലും റിസോർട്ടുകളും ഹോട്ടലുകളും സഞ്ചാരികൾക്കായി ഒരുങ്ങിത്തുടങ്ങി.

English Summary:

Munnar Records Season's Lowest Temperature, Invites Tourists for a Chilly Delight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com