ADVERTISEMENT

മൂന്നാർ ∙ പടയപ്പയെ കൂടാതെ മറ്റൊരു കൊമ്പൻ കൂടി ജനവാസ മേഖലയിൽ. തിങ്കൾ വൈകിട്ട് ആറിനാണു പഴയ മൂന്നാർ ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപം കാട്ടാനയിറങ്ങിയത്. രാത്രി മുഴുവൻ തൊഴിലാളികളുടെ കൃഷിയിടത്തിൽ ഇറങ്ങി പച്ചക്കറിക്കൃഷികളും വാഴകളും മറ്റും തിന്നു നശിപ്പിച്ചു. 

 ഇന്നലെ പുലർച്ചെ പൂപ്പട ഭാഗത്തെ പ്രധാന റോഡിലൂടെ ഏറെ നേരം നടന്ന ശേഷമാണു കാട്ടിലേക്കു മടങ്ങിയത്. ലക്ഷ്മി വിരിപാറ മേഖലയിലുണ്ടായിരുന്ന കൊമ്പനാണു പഴയ മൂന്നാർ മേഖലയിൽ പുതുതായി എത്തിയതെന്ന് തൊഴിലാളികൾ പറഞ്ഞു.   

രണ്ടാഴ്ചക്കാലം ദേവികുളം, ലാക്കാട് എസ്റ്റേറ്റുകളിലെ ജനവാസ മേഖലകളിലായിരുന്ന പടയപ്പ എന്ന കാട്ടുകൊമ്പനെ അഞ്ചു ദിവസമായി കാണാനില്ല. ഉൾവനത്തിലേക്കു തീറ്റ തേടി പോയതാകാനാണു സാധ്യതയെന്നു തൊഴിലാളികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com