ADVERTISEMENT

മുട്ടം∙ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതായി പരാതി. മുട്ടം മാത്തപ്പാറ കോളനിയിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ഇതിനെതിരെ പലതവണ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് കോളനി നിവാസികൾ പറയുന്നത്. വെള്ളം പാഴാകുന്നതുമൂലം കോളനിയിലെ 8 വീടുകളിൽ മാസങ്ങളായി ശുദ്ധജലം എത്തുന്നില്ല. കോളനിയിലെ ഉയർന്ന മേഖലയിൽ ശുദ്ധജലം ലഭിക്കുന്നില്ല. കോളനിയിൽ നിന്നാൽ മലങ്കര ജലാശയം കാണാമെങ്കിലും ശുദ്ധജലം ലഭിക്കണമെങ്കിൽ സമീപ പ്രദേശങ്ങളിൽനിന്നു തലച്ചുമടായി എത്തിക്കണമെന്നാണ് ഇവിടെയുള്ളവർ പറയുന്നത്. വീടുകളിലേക്ക് കണക്‌ഷൻ നൽകുന്ന പൈപ്പിലാണ് ചോർച്ച ഉള്ളത്. ഇത് ഒരു കലുങ്കിന്റെ അടിയിൽ ആയതിനാൽ നാട്ടുകാർക്ക് പരിഹരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. എത്രയും വേഗം ചോർച്ച പരിഹരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com