ADVERTISEMENT

മൂന്നാർ ∙ എഴുപത്തഞ്ചിന്റെ നിറവിൽ സിഎസ്ഐ സഭയുടെ കീഴിൽ മൂന്നാറിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മിഷനറി സൊസൈറ്റി (ഐഎംഎസ്). തിരുനെൽവേലി സിഎസ്ഐ രൂപതയുടെ കീഴിൽ 100 വർഷം മുൻപ് പ്രവർത്തനമാരംഭിച്ച സന്നദ്ധസംഘടനയാണ് ഐഎം എസ്.തിരുനെൽവേലിയിൽ നിന്നു മൂന്നാറിൽ വ്യാപാരത്തിനെത്തിയ ദാസ് നാടാർ, സഹോദരൻ ജ്ഞാനയ്യ നാടാർ എന്നിവരാണ് 1949 ഫെബ്രുവരിയിൽ മൂന്നാറിലെ തോട്ടംമേഖലയിൽ സംഘടനയ്ക്കു പ്രവർത്തനം കുറിച്ചത്. 

തോട്ടംതൊഴിലാളികളുടെ സാമ്പത്തിക, സാമൂഹിക രംഗങ്ങളിലെ വളർച്ച ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് സംഘടനയിലെ അംഗങ്ങൾ അന്നു മുതൽ തോട്ടംമേഖലയിൽ നടപ്പാക്കി വരുന്നത്. മൂന്നാർ കേന്ദ്രീകരിച്ചുള്ള വിവിധ സിഎസ്ഐ പള്ളികളുടെ കീഴിലുള്ള 200 അംഗങ്ങളാണു നിലവിൽ ഐഎംഎസിൽ പ്രവർത്തിക്കുന്നത്. എല്ലാമാസവും രണ്ടാം ഞായറാഴ്ച സംഘടനാംഗങ്ങൾ യോഗം ചേർന്നാണു പദ്ധതികൾ തീരുമാനിച്ച് നടപ്പാക്കുന്നത്. 

75-ാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് അടുത്ത വർഷം ഫെബ്രുവരി 11നു മൂന്നാറിൽ വിപുലമായ പരിപാടികൾ നടത്താനാണ് പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. 75-ാം വാർഷികത്തോടനുബന്ധിച്ച് സംഘടന പ്രവർത്തകർ ചട്ട മൂന്നാറിൽ പുനർനിർമിച്ച സിഎസ്ഐ പള്ളിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. സിഎസ്ഐ കൊച്ചി രൂപത മെത്രാൻ ബി.എൻ.ഫെൻ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com