ADVERTISEMENT

മൂന്നാർ ∙ ദൈവത്തിന്റെ സ്വന്തം നാട് സൈക്കിളിൽ ചുറ്റി കാണാൻ ഇംഗ്ലണ്ടിൽ നിന്നുള്ള മുപ്പതംഗ സംഘം മൂന്നാറിലെത്തി. കഴിഞ്ഞ ദിവസം രാവിലെ ഇംഗ്ലണ്ടിൽ നിന്നു നെടുമ്പാശേരിയിലെത്തിയ സംഘം ഉച്ചയോടെയാണ് ബസിൽ മൂന്നാറിലെത്തിയത്. എട്ടു ദിവസം സൈക്കിളിൽ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനാണ് സംഘത്തിന്റെ തീരുമാനം. പഴയ മൂന്നാറിലെ റിസോർട്ടിൽ താമസിക്കുന്ന സംഘം മൂന്നാർ ടൗണും പരിസരങ്ങളും അടുത്ത പ്രദേശങ്ങളും സൈക്കിളിൽ കറങ്ങി കണ്ടു. ഇന്ന് വണ്ടൻമേടിന് തിരിക്കും. പിന്നീട് വാഗമൺ, കുമരകം, മാരാരി ബീച്ച്, കൊച്ചി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം 8നു നെടുമ്പാശേരിയിൽ നിന്നു നാട്ടിലേക്ക് മടങ്ങും. 

ഗ്രീൻ ചാലഞ്ച് ഗ്രൂപ്പ് എന്ന പേരിലുള്ള മുപ്പതംഗ സംഘത്തിൽ വനിതകളുമുണ്ട്. സൈക്ലിങ് ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാറിലെ വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന കെസ്ട്രൽ അഡ്വഞ്ചേഴ്സാണ് സൈക്ലിങ് ടൂർ അറേഞ്ച് ചെയ്തിരിക്കുന്നത്. കെസ്ട്രൽ അഡ്വഞ്ചേഴ്സ് സിഇഒ സെന്തിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘം സൈക്ലിങ് നടത്തുന്ന വിനോദ സഞ്ചാരികളെ അനുഗമിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com