വിജയികൾക്ക് സ്വന്തം ട്രോഫി
Mail This Article
×
കലോത്സവത്തിൽ മത്സരിച്ച് ജയിക്കുന്ന വിദ്യാർഥികൾക്ക് ഇത്തവണ ട്രോഫിയുമായി വീട്ടിൽ പോകാം. മുൻ വർഷങ്ങളിൽ വിജയികൾക്ക് നൽകുന്ന ട്രോഫി സ്കൂളിൽ സൂക്ഷിച്ചശേഷം അടുത്ത വർഷം തിരികെ നൽകണമായിരുന്നു. ഇത് സ്കൂളുകൾക്കും വിദ്യാർഥികൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. അതിനു മാറ്റം വരുത്തിക്കൊണ്ടാണ് ഇത്തവണ ഗ്രൂപ്പ് ഇനങ്ങളിൽ ഉൾപ്പെടെ എല്ലാവർക്കും വ്യക്തിഗത ട്രോഫി സമ്മാനിക്കുന്നത്. ഇതിനായി ആയിരത്തിലേറെ ട്രോഫികളാണ് തയാറാക്കിയിരിക്കുന്നത്. ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തിലാണ് അധ്യാപകർ സ്വയം പണം കണ്ടെത്തി ട്രോഫികൾ വാങ്ങിയിരിക്കുന്നത്. കൺവീനർ കെ.സുനീഷിന്റെയും ജോയിന്റ് കൺവീനർ വി.സി.രാജേന്ദ്രകുമാറിന്റെയും നേതൃത്വത്തിലാണ് ട്രോഫി കമ്മിറ്റിയുടെ പ്രവർത്തനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.