കുരുമുളക് മോഷ്ടിച്ച് കടത്താൻ ശ്രമിച്ചയാള്‍ പിടിയിൽ

Mail This Article
×
അടിമാലി ∙ ചെങ്കുളം മുണ്ടാട്ടുചുണ്ടയിൽ ജോൾ മത്തായിയുടെ തോട്ടത്തിൽ നിന്ന് കുരുമുളക് മോഷ്ടിച്ചു കടത്താൻ ശ്രമിച്ച രാജകുമാരി ചൂടവന അപ്പച്ചനെ (ജോസഫ്–72) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ചൊവ്വ രാത്രിയാണ് ഇയാൾ കുരുമുളക് മോഷ്ടിച്ചത്. 4 കിലോ കുരുമുളകാണ് ഇയാൾ തോട്ടത്തിൽ നിന്നു പറിച്ചെടുത്തത്. ഒരാഴ്ച മുൻപും ജോളിന്റെ കൃഷിയിടത്തിൽ നിന്ന് കുരുമുളക് മോഷണം പോയിരുന്നു. പറിച്ചെടുത്ത മുളക് മെതിച്ച് ചാക്കിലാക്കുമ്പോഴാണ് അപ്പച്ചനെ, നാട്ടുകാരുടെ സഹായത്തോടെ വീട്ടുകാർ പിടികൂടിയത്. തുടർന്ന് വെള്ളത്തൂവൽ പൊലീസിന് കൈമാറി. ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.