ADVERTISEMENT

തനിയെ ചിട്ടപ്പെടുത്തിയ മൂകാഭിനവുമായെത്തിയ വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂൾ ടീമിന് എച്ച്എസ്എസ് വിഭാഗം മൂകാഭിനയത്തിൽ ഒന്നാം സ്ഥാനം. കണ്ടുമടുത്ത മൂകാഭിനയങ്ങൾക്ക് പകരം സ്വയം ഒരുക്കിയ പ്രകടനവുമായി എത്തിയ ടീം കലോത്സവ വേദിയിലെ വേറിട്ട കാഴ്ചയായി. 3 മാസം മുൻപ് സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായ ചർച്ചയിൽ നിന്നാണ് മൂകാഭിനയത്തിനുള്ള ആശയം കണ്ടെത്തിയത്.

കേരളത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയും അനീതികളും അവയ്ക്കെതിരെയുള്ള ചെറുത്തുനിൽപുമായിരുന്നു പ്രമേയം. പശ്ചാത്തല സംഗീതം ഒഴികെ കൊറിയോഗ്രഫി, ചമയം, പരിശീലനം എന്നിവയെല്ലാം കുട്ടികൾ തനിയെ തയാറാക്കി. എഡ്വിൻ ഐമോൻ, ക്രിസ്റ്റി കെ.ഷാജി, ആഷിൽ ജെയ്മോൻ, ആഷിൻ സണ്ണി, ജോമൽ ജോസഫ്, എഡ്വിൻ ജോസഫ്, ജോയൽ കെ.ബിജു എന്നിവരായിരുന്നു ടീം അംഗങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com