ADVERTISEMENT

തൊടുപുഴ  നിയോജകമണ്ഡലം
∙തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്നു മൂവാറ്റുപുഴ, മണക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകൾ സീമാസ് ജംക്‌ഷനിൽനിന്നു  തിരിഞ്ഞ് മണക്കാട് റോഡ് വഴി പോകണം. 

∙ പാലാ ഭാഗത്തുനിന്ന് മൂലമറ്റം, മാങ്ങാട്ടുകവല  ഭാഗത്തേക്കു പോകുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നെൽകോസ് ജംക്‌ഷനിൽനിന്നു തിരിഞ്ഞു കോതായികുന്ന് ബൈപാസ് വഴി തിരിഞ്ഞുപോകണം. 
∙ മണക്കാട് ജംക്‌ഷനിൽനിന്നു വരുന്ന ചെറുവാഹനങ്ങൾ ചാഴിക്കാട്ട് ഹോസ്പിറ്റൽ ജംക്‌ഷനിൽനിന്നു തിരിഞ്ഞു പുഴയോരം വഴി പോകണം.
∙ ബസ് സ്റ്റാൻഡിൽനിന്നു കിഴക്കോട്ട് പോകുന്നു ബസുകൾ കോതായിക്കുന്ന് ബൈപാസ് - ന്യൂ മാൻ കോളജ് ബൈപാസ് വഴി പോകണം. 
∙ നവകേരള സദസ്സിലേക്ക് കിഴക്ക് ഭാഗത്തുനിന്നു വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ കാർഡ്‌സ് ഭാഗത്ത് ആളുകളെ ഇറക്കി ന്യൂമാൻ കോളജ് ഗ്രൗണ്ടിലോ വിമല സ്‌കൂൾ ഗ്രൗണ്ടിലോ പാർക്ക് ചെയ്യണം. പാലാ ഭാഗത്തുനിന്നു വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്ത് ആളുകളെ ഇറക്കി സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ ഗ്രൗണ്ടിലോ തെനംകുന്ന് ബൈപാസിലോ പാർക്ക് ചെയ്യണം. മൂലമറ്റം ഭാഗത്തുനിന്നു വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ ഇന്ത്യൻ ഹാർഡ് വെയർ ജംക്‌ഷനിൽ ആളുകളെ ഇറക്കി ന്യൂമാൻ കോളജ്  ഗ്രൗണ്ടിലോ വിമല സ്‌കൂൾ ഗ്രൗണ്ടിലോ പാർക്ക് ചെയ്യണം.

ഇടുക്കി  നിയോജകമണ്ഡലം
∙ നാളെ രാവിലെ 6 മണി മുതൽ ചെറുതോണി ടൗണിലും സമീപപ്രദേശങ്ങളിലും യാതൊരു വാഹനവും പാർക്ക് ചെയ്യുവാൻ പാടില്ല. രാവിലെ 9       മണി മുതൽ ട്രാഫിക് ഡൈവേർഷൻ ഉണ്ടായിരിക്കും.
∙ കരിമ്പൻ ഭാഗത്തുനിന്നു കട്ടപ്പന ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ (റൂട്ട് ബസ്, ആംബുലൻസ് എന്നിവ ഒഴികെ) തടിയമ്പാട്- മരിയാപുരം–ഇടുക്കി വഴിയും കട്ടപ്പന ഭാഗത്തുനിന്നു തൊടുപുഴ, എറണാകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ (റൂട്ട് ബസ് ആംബുലൻസ് എന്നിവ ഒഴികെ) ഇടുക്കി തണ്ടാൻ പറമ്പ് പാലം -കുതിരക്കല്ല് തടിയമ്പാട് വഴിയും തിരിഞ്ഞു പോകണം. 
∙ രാവിലെ 9ന് പ്രഭാത യോഗത്തിനും ബ്രേക്ക് ഫാസ്റ്റിനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചെറുതോണി പുതിയ ബസ്റ്റാൻഡിൽ എത്തുമ്പോൾ ഈ യോഗത്തിൽ പങ്കെടുക്കാൻ എത്തുന്ന പ്രത്യേക ക്ഷണിതാക്കളുടെ വാഹനങ്ങൾ, ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ എന്നിവ തിയറ്റർ പടിക്കും മെഡിക്കൽ കോളജിനും ഇടയിലുള്ള പാർക്കിങ് ബോർഡ് വച്ചിരിക്കുന്ന ഭാഗത്ത് മാത്രവും വിദ്യാധിരാജ സ്‌കൂൾ ഗ്രൗണ്ട്, ഗ്രീൻലാൻഡ് തിയറ്റർ പരിസരം എന്നിവിടങ്ങളിലും   പാർക്ക് ചെയ്യണം.  
∙ ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ നവകേരള സദസിന് എത്തുന്ന വകുപ്പ് മേധാവികളുടെയും പത്രപ്രവർത്തകരുടെയും മറ്റു വകുപ്പുകളുടെയും വാഹനങ്ങൾ ഇടുക്കി ഡിടിപിസി പാർക്കിലും പാർക്കിന് എതിർ വശത്തുള്ള പാർക്കിങ് സ്ഥലത്തും കൊച്ചിൻ വർക്ക്ഷോപ്പിനോട് ചേർന്നുള്ള പാർക്കിങ് സ്ഥലത്തും ഇടുക്കി സെന്റ് ജോർജ് ചർച്ച് ഗ്രൗണ്ടിലും ഇടുക്കി ന്യൂമാൻ സ്‌കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. 
∙ നവകേരള സദസ്സിനെത്തുന്ന ആളുകളുമായി കട്ടപ്പന ഭാഗത്തുനിന്നു വരുന്ന ചെറു വാഹനങ്ങൾ ആളുകളെ ഇടുക്കി ജംക്‌ഷനിൽ ഇറക്കിയശേഷം ഇടുക്കി ഡാം ടോപ്പ് മുതൽ ഇടുക്കി ഡാമിന്റെ പ്രവേശന കവാടം വരെയുള്ള ഭാഗങ്ങളിലും ഗുരുമന്ദിരം നാരകക്കാനം റോഡ് സൈഡിലും പാർക്ക് ചെയ്യണം. 
∙ ബസിൽ ആളുകളുമായി വരുന്നവർ ആളുകളെ ഇറക്കിയശേഷം മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ആളുകളുമായി വരുന്ന മറ്റു വാഹനങ്ങൾ അവരെ ഇറക്കിയശേഷം ചെറുതോണി പാലം മുതൽ ഗാന്ധിനഗർ കോളനി റോഡ് വരെയുള്ള ഭാഗത്തും വഞ്ചിക്കവല എച്ച്ആർസി വഞ്ചിക്കവല ജിവിഎച്ച്എസ്എസ് ഗ്രൗണ്ട്, ഗിരിജ്യോതി സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം.

ദേവികുളം  നിയോജകമണ്ഡലം       
∙ നവകേരള സദസ്സിൽ പങ്കെടുക്കാനും പരാതി സമർപ്പിക്കാനും വരുന്നവർ വിശ്വദീപ്തി സ്‌കൂളിന് സമീപം ആളുകളെ ഇറക്കിയശേഷം വലിയ ബസുകളും കാറുകളും ബൈക്കുകളും ഈസ്റ്റേൺ സ്‌കൂൾ ഗ്രൗണ്ടിലും കാറുകളും ബൈക്കുകളും അടിമാലി സർക്കാർ ഹൈസ്‌കൂളിലും കാറുകളും ബൈക്കുകളും പഞ്ചായത്ത് ഗ്രൗണ്ടിലുമായി പാർക്ക് ചെയ്യണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com