ADVERTISEMENT

മുട്ടം∙ ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയായ വടക്കൻമേട്, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിൽനിന്ന് ഉദ്ഭവിച്ച് മുട്ടം വഴി ഒഴുകുന്ന പരപ്പാൻ തോട്ടിലെ വെള്ളത്തിന് നിറവ്യത്യാസമെന്നു പരാതി. 

തോട്ടിലൂടെ ഒഴുകുന്ന വെള്ളത്തിന് പച്ചനിറമാണ്. ജില്ലാ വിജിലൻസ് ഓഫിസിന് സമീപം വരെ നിറ വ്യത്യാസം ഇല്ലാതെ ഒഴുകുന്ന തോട് പെരുമറ്റം ഹില്ലി അക്വ ഫാക്ടറിക്ക് സമീപം എത്തുമ്പോൾ പച്ചനിറമാവുകയാണ്. ഫാക്ടറിയിൽനിന്നു മാലിന്യം കലരുന്നതാകാം കാരണമെന്ന് നാട്ടുകാർ പറയുന്നു. പത്തിലേറെ ഫാക്ടറികളാണ് ജില്ലാ കോടതിക്ക് സമീപം പ്രവർത്തിക്കുന്നത്. ഇവിടെ പരിശോധന നടത്തണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഒട്ടേറെ കുടുംബങ്ങൾ ശുദ്ധജലമായി ഉപയോഗിക്കുന്ന മലങ്കര ജലാശയത്തിലേക്കാണ് പരപ്പാൻതോട് ഒഴുകിയെത്തുന്നത്. എത്രയും വേഗം ജലാശയത്തിലെ നിറവ്യത്യാസത്തിന് കാരണം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com