ADVERTISEMENT

നെടുങ്കണ്ടം ∙ പശ്ചിമഘട്ട മഴക്കാടുകളിൽ അപൂർവമായി കാണപ്പെടുന്ന മലബാർ പറക്കും തവളയെ നെടുങ്കണ്ടത്ത് കണ്ടെത്തി. ഇളിത്തേമ്പൻ തവള, പച്ചത്തവള, പച്ചിലപ്പാറാൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മലബാർ പറക്കും തവളയുടെ ശാസ്ത്രീയനാമം റാക്കോഫോറസ് മലബാറിക്കസ് എന്നാണ്. താന്നിമൂട് സ്വദേശി രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്താണ് അപൂർവ അതിഥി വിരുന്നെത്തിയത്. മഴക്കാടുകളിലെ മരങ്ങളിൽ നിന്ന് അടുത്ത മരത്തിലേക്ക് ഒഴുകിപ്പറക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. 15 മീറ്റർ ദൂരം വരെ ഇവർ ഇത്തരത്തിൽ വായുവിലൂടെ തെന്നി നീങ്ങും. കൈകാലുകളും നെഞ്ചുമായി ബന്ധിച്ചിരിക്കുന്ന നേർത്ത സ്തരവും (പാട) വിരലുകൾക്കിടയിലെ ഓറഞ്ച് നിറത്തിലുള്ള സ്തരവുമാണ് ഇവയെ പറക്കാൻ സഹായിക്കുന്നത്. ശരീരത്തിലെ പാട വിടർത്തി കൈകാലുകൾ നീട്ടിയാണ് ഇത് സാധ്യമാവുന്നത്. പൊതുവേ പകൽസമയം ഉറങ്ങുകയും രാത്രി ഇര തേടുകയുമാണ് ഇവയുടെ രീതി. അപൂർവ ഇനം തവളയെ കാണാനും ചിത്രങ്ങൾ പകർത്താനും ഒട്ടേറെപ്പേരാണ് രാധാകൃഷ്ണന്റെ വീട്ടിൽ എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com