ADVERTISEMENT

രാജകുമാരി∙  ജലനിരപ്പ് 1207.02 മീറ്റർ പിന്നിട്ടതോടെ ഇന്നലെ രാവിലെ 10 ന് ആനയിറങ്കൽ  ഡാമിന്റെ 3 സ്പിൽവേകളും നിറഞ്ഞ് വെള്ളം പന്നിയാർ പുഴയിലേക്ക് ഒഴുകി തുടങ്ങി. സംസ്ഥാനത്തെ മറ്റ് ഡാമുകളിൽ നിന്ന് വ്യത്യസ്തമായി വേനലിലാണ് ആനയിറങ്കൽ ഡാമിന്റെ ഷട്ടർ തുറന്ന് വെള്ളം പന്നിയാർ പുഴയിലേക്ക് ഒഴുക്കാറുള്ളത്. സാധാരണയായി തുലാമഴയിലാണ് ഡാം ജലസമൃദ്ധമാകുന്നത്.

മൺസൂണിൽ തമിഴ്നാടിന്റെ അതിർത്തി മേഖലകളുൾപ്പെടുന്ന ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാലും ഡാമിലേക്ക് വന്നു ചേരുന്ന വലിയ തോടുകളില്ലാത്തതുമാണ് ഇതിന് കാരണം.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തന്നെ ഡാം നിറഞ്ഞ് പുറത്തേക്ക് വെള്ളം ഒഴുകിയിരുന്നു. വേനലിൽ കുത്തുങ്കൽ, പാെന്മുടി ഡാമുകളിൽ വൈദ്യുതോൽപാദനത്തിന് ആവശ്യമായ വെള്ളം കുറയുമ്പോഴാണ് പന്നിയാർ പദ്ധതിയുടെ ഭാഗമായ ആനയിറങ്കൽ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നു വിടാറുള്ളത്. ഫെബ്രുവരി മുതൽ ജൂൺ വരെയാണ് ഇങ്ങനെ വെള്ളം തുറന്നു വിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com