ADVERTISEMENT

മറയൂർ ∙ ഒരാഴ്ചയായി തുടരുന്ന മഞ്ഞുവീഴ്ചയ്ക്കൊപ്പം കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കരിമ്പുകൃഷി വ്യാപകമായി നശിച്ചു. മറയൂർ പട്ടം കോളനിയിൽ പരമശിവൻ, വിജയ, ഗണപതി,  എന്നീ കർഷകരുടെയും നാച്ചിവയൽ ആനക്കാൽപെട്ടി, മാശിവയൽ പ്രദേശത്തിലെ കർഷകരുടെയും കരിമ്പുകളാണ് ഒറ്റരാത്രി കൊണ്ടു നശിച്ചത്. കൃഷിനാശമുണ്ടായിട്ടും കൃഷി വകുപ്പിൽ നിന്നു സഹായത്തിന് ആരും എത്തിയില്ലെന്നു കർഷകർ പരാതി പറഞ്ഞു. വിളവെടുപ്പിനു പാകമായ 8 മാസം പ്രായമായ കരിമ്പാണു നശിച്ചത്. കൃഷി വകുപ്പിൽ നിന്ന് സഹായം കിട്ടിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാകില്ലെന്നാണു കർഷകർ പറയുന്നത്. 

വ്യാജശർക്കര വ്യാപകം
∙ മറയൂർ മേഖലയിൽ പരമ്പരാഗത കൃഷിയായി മാറിയ കരിമ്പുകൃഷി ഇപ്പോൾ വൻസാമ്പത്തിക പ്രതിസന്ധിയിലാണ്. കൈപ്പാട് പതിഞ്ഞ കറുത്ത ഉണ്ട ശർക്കരയ്ക്ക് വ്യാജൻ എത്തിയതോടെ വൻതോതിലാണു വിലയിടിവുണ്ടായത്. വ്യാജശർക്കര കേരളത്തിൽ എത്തിച്ച് മറയൂർ ശർക്കര എന്ന പേരിൽ വിറ്റഴിക്കുന്നതു തടയണമെന്ന് ഒട്ടേറെ പരാതിയും പ്രതിഷേധങ്ങളും നടത്തിയെങ്കിലും ഗുണം കിട്ടുന്നില്ലെന്നാണു കർഷകർ പറയുന്നത്. അടിയന്തരമായി ഈ വിഷയത്തിൽ ഭക്ഷ്യവകുപ്പ് പരിശോധനയ്ക്ക് ഇറങ്ങണമെന്നു കർഷകർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com