ADVERTISEMENT

മൂന്നാർ∙ മേയാൻ വിട്ടിരുന്ന 4 കന്നുകാലികളെ കടുവ കൊന്ന പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. കുണ്ടള - പുതുക്കടി റോഡിനോടു ചേർന്നുള്ള ചതുപ്പ് ഉൾപ്പെടെയുള്ള മേഖലയിലായി 4 ക്യാമറകളാണ് ദേവികുളം റേഞ്ച് ഓഫിസർ പി.വി.വെജിയുടെ നേതൃത്വത്തിൽ സ്ഥാപിച്ചത്.കടുവ കൊന്ന കന്നുകാലികളെ ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ദേവികുളം    പഞ്ചായത്ത് വെറ്ററിനറി ഡോക്ടർ അനിതയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. കുണ്ടള സാൻഡോസ് എസ്ടി കോളനിയിൽ പി.ഷൺമുഖത്തിന്റെ   കന്നുകാലികളുടെ ജഡമാണ് വെള്ളിയാഴ്ച രാവിലെയാണ് പുതുക്കടിക്ക് സമീപം കണ്ടെത്തിയത്. ഒരു പശുവിനെ കടുവ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. കുണ്ടള സാൻഡോസ് മേഖലയിൽ കഴിഞ്ഞ   ഒരു      മാസമായി കടുവയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com