ADVERTISEMENT

പെരുവന്താനം ∙ 190 ടെലിഫോൺ നമ്പറുകൾ, ഫോൺ ഉടമകളുടെ പേരുകൾ എന്നിവ മറ്റയ്ക്കാട് പ്രസാദിനു മനഃപാഠം. മനസ്സിന്റെ മെമ്മറി കാർഡിൽ ഭദ്രമായിരിക്കുന്ന നമ്പറുകൾ, വ്യക്തികളുടെ പേരുകൾ എന്നിവ ഓർത്തെടുത്ത് മണി മണിയായി പറയുന്നതിലൂടെ ശ്രദ്ധേയനാണ് പ്രസാദ്. നമ്പറും പേരും ഒരു തവണ കേൾക്കുകയോ കാണുകയോ ചെയ്താൽ ഇവ തന്റെ മനസ്സിൽ സേവ് ആകുമെന്ന് ഈ നാൽപത്തെട്ടുകാരൻ പറയുന്നു. ഇദ്ദേഹത്തിന്റെ കൈവശമുള്ള ഫോണിൽ ഒരാളുടെ പോലും നമ്പർ സേവ് ചെയ്തിട്ടില്ലെന്നതാണു മറ്റൊരു പ്രത്യേകത.എന്നാൽ നാട്ടിലെ ആരുടെയെങ്കിലും ഫോൺ നമ്പർ വേണമെങ്കിൽ  ചോദിക്കുന്ന താമസം പ്രസാദിന്റെ നാവിൽ നിന്ന് ഒഴുകിയെത്തും.

അതു പൊലീസ് സ്‌റ്റേഷനാകട്ടെ,  ഓട്ടോറിക്ഷാ ഡ്രൈവറുടേതാകട്ടെ, ഇന്നാ പിടിച്ചോ എന്നാകും മറുപടി. സംസ്ഥാനത്തെ 100 പൊലീസ് സ്റ്റേഷനുകളുടെ നമ്പറുകൾ മനസ്സിൽ കോറിയിടാനുള്ള ശ്രമത്തിലാണിപ്പോൾ പ്രസാദ്. കൂടാതെ പെരുവന്താനം ജമാഅത്തിലെ 592 അംഗങ്ങളുടെ നമ്പറുകൾ, പേരുകൾ എന്നിവ ഹൃദിസ്ഥമാക്കാനും തുടങ്ങിയിട്ടുണ്ട്. ഇതിനായി ജമാഅത്തിന്റെ ഡയറി വാങ്ങി കൈവശം സൂക്ഷിച്ചിരിക്കുകയാണ്. മികച്ച പാചകക്കാരൻ കൂടിയാണു പ്രസാദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com