ഇടുക്കി ജില്ലയിൽ ഇന്ന് (02-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഗതാഗതം നിരോധിച്ചു: ഉപ്പുതറ∙ ടാറിങ് നടക്കുന്നതിനാൽ ഉപ്പുതറ - തവാരണ റോഡിൽ ഇന്നു മുതൽ രണ്ടുദിവസം ഗതാഗതം നിരോധിച്ചു. ചെറുവാഹനങ്ങൾ പത്തേക്കർ - മാട്ടുപെട്ടി ലയം - ലോൺട്രി റോഡിലൂടെ സഞ്ചരിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ജോലി ഒഴിവ്
അണക്കര∙ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് (മലയാളം) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 2ന് സ്കൂൾ ഓഫിസിൽ.
വണ്ടിപ്പെരിയാർ∙ വഞ്ചിവയൽ ഗവ.ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽപിഎസ്ടി തമിഴ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 11ന് സ്കൂൾ ഓഫിസിൽ.
സ്പോട്ട് അഡ്മിഷൻ
മൂന്നാർ∙ പഴയ മൂന്നാർ ഗവ. തമിഴ് ടിടിഐയിൽ 2023-25 അധ്യയന വർഷത്തിലെ തമിഴ് മീഡിയം 3 ഒഴിവുകളിലേക്ക് കുട്ടികളുടെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷകൾ നാളെ ഉച്ചയ്ക്ക് ഒന്നു വരെ സ്കൂളിൽ സ്വീകരിക്കും. 9447990341.
രാജമലയിലേക്ക് പ്രവേശനം ഇനി ഏപ്രിലിൽ മാത്രം
മൂന്നാർ ∙ വിനോദസഞ്ചാര കേന്ദ്രമായ രാജമല വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനെ തുടർന്ന് അടച്ചു. ഇരവികുളം ദേശീയോദ്യാനത്തിൽ പെട്ട രാജമലയിലേക്ക് ഏപ്രിൽ ഒന്നു മുതലേ ഇനി പ്രവേശനമുള്ളൂ. സീസണിൽ ഇതുവരെ ഇരുപതിലധികം കുഞ്ഞുങ്ങൾ പിറന്നതായാണ് കണക്ക്. കഴിഞ്ഞവർഷം ഇരവികുളത്ത് 128 വരയാടിൻ കുഞ്ഞുങ്ങളാണു പിറന്നത്. കഴിഞ്ഞ മേയിൽ നടത്തിയ കണക്കെടുപ്പിൽ ഇരവികുളം ദേശീയോദ്യാനത്തിലടക്കം 803 വരയാടുകളെ കണ്ടെത്തിയിരുന്നു.