ADVERTISEMENT

ഇന്റർവ്യൂ 5 ന്
കുണിഞ്ഞി∙ ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താൽകാലിക ഒഴിവിലേക്ക് 5ന് രാവിലെ 11ന് ഇന്റർവ്യൂ നടക്കും. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 9446079085

കൂടിക്കാഴ്ച 6 ന് 
കട്ടപ്പന ∙ ജല അതോറിറ്റി കട്ടപ്പന പ്രോജക്ട് ഡിവിഷനു കീഴിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ പ്രവർത്തനങ്ങൾക്ക് 179 ദിവസത്തിൽ കവിയാത്ത കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജെജെഎം വോളൻണ്ടിയർ(ടെക്‌നിക്കൽ) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഐടിഐ/ഡിപ്ലോമ/ എൻജിനീയറിങ്ങിൽ ബിരുദം ഉള്ളവർക്ക്(സിവിൽ) അപേക്ഷിക്കാം. ജലജീവൻ മിഷൻ വോളൻണ്ടിയർ ജോലിയിൽ മുൻപരിചയമുള്ളവർ, പദ്ധതി നിർവഹണ പ്രവർത്തനങ്ങളിൽ പ്രാഗത്ഭ്യം നേടിയിട്ടുള്ളവർ, ജല അതോറിറ്റിയുശട ഓവർസീയർ തസ്തികയിൽ ജോലി ചെയ്തിട്ടുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്. കംപ്യൂട്ടർ പരിജ്ഞാനവും ജലവിതരണ രംഗത്ത് പ്രവൃത്തി പരിചയവും അഭികാമ്യം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 6ന് രാവിലെ 11 മുതൽ 1 വരെയുള്ള സമയത്ത് വെള്ളയാംകുടിയിലെ കാര്യാലയത്തിലും 7ന് രാവിലെ 11 മുതൽ 1 വരെയുള്ള സമയത്ത് അടിമാലി പഞ്ചായത്ത് കാര്യാലയത്തിലും കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 04868 250101.

പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
ഗുണനിലവാരമില്ലാത്ത ജ്യൂസുകളുടെയും മറ്റും വിൽപന വ്യാപകമാകാനിടയുള്ള സാഹചര്യം കണക്കിലെടുത്ത് പരിശോധന ശക്തമാക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാവകുപ്പ്. ബേക്കറികളും കൂൾബാറുകളും വഴിയോരങ്ങളിലെ ജൂസ് വിൽപനശാലകളും കേന്ദ്രീകരിച്ച് പരിശോധന നടത്തും. ശുദ്ധമായ ജലമാണ് ശീതള പാനീയങ്ങൾക്കായി ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തും. ജൂസ്  തയാറാക്കാൻ ഉപയോഗിക്കുന്ന പഴങ്ങൾ, ഐസ്, പഞ്ചസാര, മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവ നിശ്ചിത ഗുണ നിലവാരമുള്ളവയാണോ എന്നു പരിശോധിക്കും. വ്യവസ്ഥകൾ പാലിക്കാതെയും ഭക്ഷ്യസുരക്ഷാ ലൈസൻസ്/റജിസ്ട്രേഷൻ ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു.

സൗജന്യ നേത്ര ചികിത്സാ ക്യാംപ്
തൊടുപുഴ ∙ അൽഫോൻസ കണ്ണാശുപത്രിയിൽ ബിപിഎൽ (അന്ത്യോദയ അന്നയോജന എഎവൈ, മുൻഗണന) വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്കായി സൗജന്യ നേത്ര ചികിത്സാ ക്യാംപ് നാളെ  9.30 മുതൽ 12.30 വരെ ഉണ്ടായിരിക്കും. തിമിര ശസ്ത്രക്രിയ ആവശ്യമുള്ള അന്ത്യോദയ അന്നയോജന വിഭാഗത്തിൽ ഉള്ളവർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ ചെയ്ത് കൊടുക്കും. ഫോൺ 04862 229228.

ബജറ്റ് സെമിനാർ 
തൊടുപുഴ ∙ ഉപാസന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഉപാസന ഓഡിറ്റോറിയത്തിൽ നാളെ വൈകിട്ട് 5ന് ‘ബജറ്റ് 2024-25 ഒരു വിലയിരുത്തൽ’ എന്ന വിഷയത്തിൽ സാമ്പത്തിക വിദഗ്ധനും സീനിയർ ജേണലിസ്റ്റുമായ ടി.സി.മാത്യു സെമിനാർ നയിക്കും. വിഷയത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനും അവസരം ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം.

കട്ടപ്പന കമ്പോളം 
ഏലം: 1400-1550
കുരുമുളക്: 535
കാപ്പിക്കുരു(റോബസ്റ്റ): 158
കാപ്പി പരിപ്പ്(റോബസ്റ്റ): 265
കൊക്കോ: 110
കൊക്കോ(ഉണക്ക): 330
കൊട്ടപ്പാക്ക്: 250
മഞ്ഞൾ: 150
ചുക്ക്: 370
ഗ്രാമ്പൂ: 950
ജാതിക്ക: 260
ജാതിപത്രി: 1350-1900

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com