ADVERTISEMENT

തൊടുപുഴ∙ ഇടുക്കി റോഡിൽ പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളമൊഴുകാൻ തുടങ്ങിയിട്ട് നാളേറെയായിട്ടും നന്നാക്കാൻ കൂട്ടാക്കാതെ അധികൃതർ. ദിനംപ്രതി ആയിരക്കണക്കിന് ലീറ്റർ ശുദ്ധജലമാണ് ഇവിടെ ഓടയിലൂടെ ഒഴുകി നഷ്ടപ്പെടുന്നത്. പല തവണ പരാതിപ്പെട്ടെങ്കിലും അധികൃതർ പരിഹരിക്കാൻ ഇതുവരെ അധികൃതർ തയാറായിട്ടില്ലെന്നാണ് സമീപത്തെ വ്യാപാരികൾ പറയുന്നത്.

ഈ ഭാഗത്ത് നടപ്പാതയുടെ സ്ലാബ് ഇളകി അപകടാവസ്ഥയിൽ ആയതിനാൽ കാൽനടയാത്രക്കാർ റോഡിലൂടെ ഇറങ്ങി നടക്കേണ്ട സ്ഥിതിയുണ്ട്. താരതമ്യേന വീതി കുറവും തിരക്കേറിയതുമായ റോഡിൽ ഇത് അപകട സാധ്യത ഉയർത്തുന്നുണ്ട്. വേനൽ കടുക്കുകയും പലയിടങ്ങളിലും ശുദ്ധജലക്ഷാമം തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ എത്രയും വേഗം പൈപ്പുകൾ നന്നാക്കി ജലനഷ്ടം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com