ADVERTISEMENT

വണ്ടിപ്പെരിയാർ ∙ വഞ്ചിവയൽ ആദിവാസി കോളനിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ഊരുമൂപ്പൻ അജയൻ നിരാഹാര സമരം ആരംഭിച്ചു. കുടിൽ കെട്ടി നടത്തുന്ന സമരം തിങ്കളാഴ്ച രാവിലെയാണ് തുടങ്ങിയത്. ഊരാളി വിഭാഗത്തിലെ 86 കുടുംബങ്ങളിലെ 386 പേരാണ് കോളനിയിലെ താമസക്കാർ.

ആദിവാസി കോളനിയിലേക്കുളള റോഡ് ഗതാഗതയോഗ്യമാക്കുക, ശുദ്ധജലം എത്തിക്കുന്നതിനു നടപടികൾ സ്വീകരിക്കുക, മൊബൈൽ റേഞ്ച് ലഭിക്കുന്നതിനു ടവർ സ്ഥാപിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. പെരിയാർ വന്യ ജീവി സങ്കേതത്തിനുളളിലെ കോളനിയിലെ വിദ്യാർഥികൾ സ്കൂൾ വാഹനത്തിൽ കയറാ‍ൻ ഒരു കിലോമീറ്റർ കാൽനടയായി സഞ്ചരിക്കണം. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ജീപ്പ് കോളനിയിൽ എത്തണമെങ്കിൽ 2000 രൂപ നൽകണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.

രണ്ടു വർഷം മുൻപ് കോളനിയെ അവഗണിക്കുന്നു എന്നാരോപിച്ചു മൂപ്പൻ ഇലക്ട്രിക് ടവറിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ജില്ലാ ഭരണകൂടം നിയോഗിച്ച സബ് കലക്ടറുടെ നേതൃത്വത്തിൽ എത്തിയ സംഘം ആവശ‍്യങ്ങൾ നിറവേറ്റാമെന്ന് ഉറപ്പുനൽകിയതിനു ശേഷമാണ് സമരം അവസാനിപ്പിച്ചത്. കോളനി നിവാസികളുടെ ആവശ്യം അംഗീകരിക്കും വരെ സമരം തുടരുമെന്ന് മൂപ്പൻ പറഞ്ഞു. കോളനി നിവാസികൾ ഒന്നടങ്കം സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com