ADVERTISEMENT

കുമളി ∙ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ട് നിർത്താതെ പോയ ഇരുചക്രവാഹനം ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു. അട്ടപ്പള്ളം സ്വദേശിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടത്.  കുമളി അട്ടപ്പള്ളം മാളിയേക്കൽ അനീഷ് എം.സോമൻ (38) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ വീണയെ ഗുരുതര പരുക്കുകളോടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറിന് ഒന്നാം മൈൽ - അട്ടപ്പള്ളം റോഡിലാണ് അപകടം നടന്നത്. 

അനീഷും ഭാര്യയും സ്കൂട്ടറിൽ ഒന്നാം മൈലിൽ നിന്ന് വീട്ടിലേക്കു പോകുമ്പോൾ റോഡിൽ വാഹനപരിശോധനയിൽ ഏർപ്പെട്ടിരുന്ന ഉദ്യോഗസ്ഥർ കൈ കാണിച്ചു. രണ്ടുപേരും ഹെൽമറ്റ് ധരിക്കാതിരുന്നതിനാൽ പിഴശിക്ഷ കിട്ടാതിരിക്കാൻ വാഹനം നിർത്താതെ വെട്ടിച്ച് വേഗത്തിൽ പോകുന്നതിനിടെ എതിരെ വന്ന ഓട്ടോറിക്ഷയെ ഇടിക്കാതെ വെട്ടിച്ചു മാറ്റിയപ്പോൾ മുന്നിൽ പോയിരുന്ന മറ്റൊരു ഓട്ടോയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ച് റോഡിലേക്കു വീണു. നാട്ടുകാർ കുമളിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും അനീഷിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com