ADVERTISEMENT

മറയൂർ ∙ ആദിവാസി മേഖലകളിൽ കൃഷി ചെയ്യുന്ന കുരുമുളക് ചെടികളിൽ അജ്ഞാതരോഗം പടർന്നു പിടിക്കുന്നു. ചെടികളിൽ ഇല കൊഴിച്ചൽ ഉണ്ടാകുകയും ഇലകൾ മഞ്ഞച്ച് കരിഞ്ഞു പോകുകയുമാണ്. ഇത് മഞ്ഞളിപ്പ് രോഗമാണെന്ന് ആദിവാസികൾ പറയുന്നു.കാന്തല്ലൂരിലെ നാക്ക്പെട്ടി, കുളച്ചുവയൽ ഭാഗത്താണ് രോഗം പടർന്നു പിടിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം മുതലാണ് ഇത് കണ്ടുവരുന്നത്. ചെടിയിലെ ഇലകൾ ആദ്യം ഇളം മഞ്ഞനിറത്തിൽ ആവുകയും പിന്നീട് ഇലകൊഴിഞ്ഞ് ചെടി കരിഞ്ഞുണങ്ങുന്നതായാണ് പറയപ്പെടുന്നത്.

ആദിവാസികൾ കൂടുതലും ജൈവ രീതിയിൽ ചെയ്യുന്ന നൂറിലേറെ ഏക്കറിലെ കുരുമുളക് കൃഷിയാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ആദിവാസി കർഷകർ കാന്തല്ലൂർ കൃഷിഭവൻ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ഇവർ എത്തി പരിശോധന നടത്തി രോഗബാധയെ കുറിച്ച് പഠന വിധേയമാക്കി കുരുമുളക് കൃഷിയെ സംരക്ഷിക്കാനുള്ള നിർദേശങ്ങളും അതിനായുള്ള മരുന്നും നൽകണമെന്ന് ആദിവാസി കർഷകർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com