ADVERTISEMENT

സംസ്ഥാനത്ത് ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുകയും ചന്ദനം സംരക്ഷിക്കാൻ സർക്കാർ സഹായിക്കുകയും ചെയ്യുമെന്ന ബജറ്റ് പ്രഖ്യാപനം പ്രതീക്ഷ നൽകുന്നതാണ്. ചന്ദനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതോടെ സ്വകാര്യഭൂമിയിലെ ചന്ദനം വളർത്തുന്നതിനും വെട്ടുന്നതിനും എളുപ്പമാകും.

സ്വകാര്യ ഭൂമിയിൽ നിന്നും മുറിക്കുന്ന ചന്ദനം ശേഖരിക്കുന്നതിനായി സംസ്ഥാനത്തുടനീളം കൂടുതൽ വനം ഡിപ്പോകളെ ചന്ദനത്തിന്റെ കലക്‌ഷൻ സെന്ററുകളാക്കുക, ചന്ദനത്തടികൾക്ക് സർക്കാർ നിർണയിച്ച മൂല്യത്തിന്റെ 50 ശതമാനമെങ്കിലും മുൻകൂറായി ഉടമസ്ഥർക്ക് നൽകുന്നതിന് ഒരു റിവോൾവിങ് ഫണ്ട് സൃഷ്ടിക്കുക തുടങ്ങിയവയും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ചന്ദനക്കാടായ മറയൂരിനും തൈ വിൽപനയിലൂടെ പ്രയോജനം ലഭിക്കും.

rubber-sketch

റബറിന് കട്ടി പോരാ
പേരിനൊരു വർധന മാത്രമാണ് റബർ താങ്ങുവില ഉയർത്തിയ ബജറ്റിനെക്കുറിച്ച് റബർ കർഷകരുടെ പ്രതികരണം. 10 രൂപയുടെ മാത്രം വർധന പ്രയോജനപ്പെടില്ലെന്നു കർഷകർ പറയുന്നു. 250 രൂപ താങ്ങു വില എന്നതായിരുന്നു പ്രതീക്ഷ. റബർ ഉൽപാദന ചെലവിന് ആനുപാതികമായി വില കിട്ടാത്ത സ്ഥിതി തന്നെയാണ് ഇപ്പോഴും. 192.6 രൂപയാണു റബർ ബോർഡ് കണക്കിൽ ഉൽപാദന ചെലവ്. എന്നാൽ 200 രൂപയ്ക്കു മുകളിൽ ഉൽപാദന ചെലവ് വരുന്നെന്നു കർഷകർ പറയുന്നു.

പുതിയ പ്രഖ്യാപനത്തിന് മുൻകാല പ്രാബല്യം ഇല്ലാത്തതിനാൽ കർഷകർ നിലവിൽ നൽകുന്ന ബില്ലുകൾക്ക് പ്രയോജനം ലഭിക്കില്ല. വില സ്ഥിരത ഫണ്ട് 9–ാം ഘട്ടത്തിലെ ബില്ലുകളുടെ തുക ഇതേവരെ കൊടുത്തിട്ടില്ല. കഴിഞ്ഞ വർഷം ജൂലൈ മുതലുള്ള ബില്ലുകൾ കുടിശികയാണ്. റബർ വില ഉയരുന്ന ട്രെൻഡാണ് രാജ്യാന്തര തലത്തിൽ തന്നെ കാണിക്കുന്നതെന്നതുകൊണ്ടും താങ്ങുവില 180 ആക്കിയത് ഗുണം ചെയ്യില്ല.    ആർഎസ്എസ് 4 ഷീറ്റിന് രാജ്യാന്തര മാർക്കറ്റിൽ 183.36 രൂപയാണ് ഇന്നലത്തെ വില. റബർ ബോർഡിന്റെ കോട്ടയം, കൊച്ചി മാർക്കറ്റിൽ ഇന്നലെ വില 165 രൂപയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com