ഇടുക്കി ജില്ലയിൽ ഇന്ന് (06-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്: മറയൂർ ∙ മറയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്കൽ സയൻസ് തമിഴ് മീഡിയം (എച്ച്എസ്ടി) താൽക്കാലിക ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു അസ്സൽ സർട്ടിഫിക്കറ്റുമായി ബുധനാഴ്ച രാവിലെ 11 മണിക്ക് ഓഫിസിൽ ഹാജരാകേണ്ടതാണ്.
വൈദ്യുതി മുടക്കം
നെടുങ്കണ്ടം ∙ നെടുങ്കണ്ടം ഇലക്ട്രിക്കൽ സെഷൻ പരിധിയിൽ വരുന്ന ചെമ്പകക്കുഴി, ഐഎച്ച്ആർടി, ചക്കക്കാനം മിൽമ ട്രാൻസ്ഫോർമറുകളുടെ എൽടി ലൈനുകളുടെ മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ ഇന്ന് 8 മുതൽ 5:30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസ്സപ്പെടും.
കുമളി ∙ 33 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ രാവിലെ 11 മുതൽ 6 വരെ സബ് സ്റ്റേഷൻ പരിധിയിലെ ഫീഡറുകളിൽ വൈദ്യുതി മുടങ്ങും.
കട്ടപ്പന കമ്പോളം
ഏലം: 1400-1525
കുരുമുളക്: 540
കാപ്പിക്കുരു(റോബസ്റ്റ): 157
കാപ്പി പരിപ്പ്(റോബസ്റ്റ): 265
കൊക്കോ: 110
കൊക്കോ(ഉണക്ക): 330
കൊട്ടപ്പാക്ക്: 260
മഞ്ഞൾ: 150
ചുക്ക്: 370
ഗ്രാമ്പൂ: 950
ജാതിക്ക: 260|
ജാതിപത്രി: 1350-1900