ഇടുക്കി ജില്ലയിൽ ഇന്ന് (07-02-2024); അറിയാൻ, ഓർക്കാൻ

Mail This Article
തൊഴിൽമേള 10ന്: കട്ടപ്പന∙ എ ആൻഡ് വി കൺസൽറ്റൻസി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള 10ന് 10 മുതൽ 3 വരെ നഗരസഭാ ടൗൺ ഹാളിൽ നടക്കും. എസ്എസ്എൽസി, പ്ലസ്ടു, ബിരുദം, ഡിപ്ലോമ, ഐടിഐ യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്കായി 3000 തൊഴിലവസരങ്ങളാണ് മേളയിൽ ഒരുക്കുന്നത്. 150 കമ്പനികളുടെ പ്രതിനിധികൾ മേളയിൽ പങ്കെടുക്കും. 8590766721, 8590766720.
വൈദ്യുതി മുടക്കം
നെടുങ്കണ്ടം∙ ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ വരുന്ന കുരിശുപാറ, പച്ചടി, പള്ളിക്കവല ട്രാൻസ്ഫോമറുകളുടെ എൽടി ലൈനുകളുടെ മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനാലും വൈദ്യുത പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനാലും ഇന്ന് 8 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
കട്ടപ്പന കമ്പോളം
ഏലം: 1325-1450
കുരുമുളക്: 545
കാപ്പിക്കുരു(റോബസ്റ്റ): 158
കാപ്പി പരിപ്പ്(റോബസ്റ്റ): 265
കൊക്കോ: 110
കൊക്കോ(ഉണക്ക): 330
കൊട്ടപ്പാക്ക്: 260
മഞ്ഞൾ: 150
ചുക്ക്: 370
ഗ്രാമ്പൂ: 960
ജാതിക്ക: 260|
ജാതിപത്രി: 1350-1900