ADVERTISEMENT

നെടുങ്കണ്ടം∙ ജന്മനാ തിമിരം ബാധിച്ച ഏഴു വയസ്സുകാരൻ ചികിത്സാ സഹായം തേടുന്നു. മുണ്ടിയെരുമയിൽ വാടകയ്ക്ക് താമസിക്കുന്ന തട്ടാരമുറിയിൽ വിപിൻ -ആര്യ ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തയാളായ ലിബിനാണ് തിമിരംമൂലം ഓരോ ദിവസവും കാഴ്ച നഷ്ടമാകുന്നത്.

പൂർണമായും കാഴ്ച ഇല്ലാതിരുന്ന ലിബിനെ മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും കാഴ്ച പൂർണമായി തിരികെ ലഭിച്ചില്ല. കാഞ്ഞിരപ്പള്ളി അസീസി ബ്ലൈൻഡ് സ്കൂളിലെ വിദ്യാർഥിയായ ലിബിൻ പഠനത്തിൽ മുൻപിലാണ്. എന്നാൽ ഏറ്റവും പവർ കൂടിയ പ്ലസ് 12 കണ്ണടയാണ് ലിബിൻ ഇപ്പോൾ ഉപയോഗിക്കുന്നത്.

പ്രായമായവർ പോലും പ്ലസ് വൺ മുതൽ പ്ലസ് 03 വരെയുള്ള കണ്ണടകളാണ് ഉപയോഗിക്കാറുള്ളത്. എന്നിട്ടും അക്ഷരങ്ങൾ മനസ്സിലാകാനായി പുസ്തകങ്ങൾ കണ്ണിനോട് ചേർത്തു പിടിക്കേണ്ട അവസ്ഥയാണ്.

പതിനൊന്നാം തീയതി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ലിബിന് 12നും 14നും ആണ് ശസ്ത്രക്രിയയ്ക്ക് തീയതി നൽകിയിരിക്കുന്നത്. ലെൻസിനു മാത്രമായി 60,000 രൂപയിലധികം കണ്ടെത്തണം. മറ്റു ആശുപത്രി ചെലവുകൾ വേറെയും.  

ലിബിന്റെ അനുജൻ ഒന്നര വയസ്സുള്ള ആരുഷിനും ജന്മനാ കാഴ്ചശക്തി ഉണ്ടായിരുന്നില്ല. ജനിച്ച നാലാം മാസത്തിൽ സുമനസ്സുകളുടെ സഹായത്തോടെ നടത്തിയ ശാസ്ത്രക്രിയയ്ക്ക് ശേഷമാണ് ആരുഷും അവ്യക്തമായി കാഴ്ച അറിയുന്നത്. ലിബിനെ പോലെ തന്നെ ഏഴാം വയസ്സിൽ ആരുഷിനും ശസ്ത്രക്രിയ നടത്തണം.

അമ്മ ആര്യയ്ക്കും 60% കാഴ്ച ശക്തി കുറവാണ്. ലിബിന്റെ കാഴ്ചശക്തി വീണ്ടെടുക്കാനും അവനെ നിറങ്ങളുടെ ലോകത്തേക്ക് തിരികെ എത്തിക്കാനും  സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നിർധന കുടുംബം. അക്കൗണ്ട് നമ്പർ:42277498268. IFSC:SBIN0007621. കൂട്ടാർ ശാഖ. ഗൂഗിൾ പേ:9562120374

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com