ADVERTISEMENT

കട്ടപ്പന∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്രയ്ക്ക് കട്ടപ്പനയിൽ ഉജ്വല സ്വീകരണം. കട്ടപ്പന, നെടുങ്കണ്ടം, ഇടുക്കി ബ്ലോക്ക് കമ്മിറ്റികളുടെ കീഴിലുള്ള യൂണിറ്റുകൾ  സംയുക്തമായി നൽകിയ സ്വീകരണത്തിൽ യൂത്ത്‌വിങ്, വനിതാ വിങ് പ്രവർത്തകർ അടക്കമുള്ളവർ അണിചേർന്നു. 

സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ.തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.ജെ.റിയാസ്, സണ്ണി പൈമ്പള്ളിൽ, ദേവസ്യ മേച്ചേരിൽ, എസ്.ദേവരാജൻ, ബാബു കോട്ടയിൽ,  എം.കെ.തോമസ്‌കുട്ടി, സലിം രാമനാട്ടുകര, കെ.പി.ഹസൻ, കെ.ആർ.വിനോദ്, പി.കെ.മാണി എന്നിവർ പ്രസംഗിച്ചു.

ഓൺലൈൻ കച്ചവടം, വഴിയോര കച്ചവടം, പ്ലാസ്റ്റിക് നിരോധനം, അമിത ലൈസൻസ് ഫീസുകൾ, വൈദ്യുതി നിരക്ക് വർധന, മാലിന്യ സംസ്‌കരണം വ്യാപാരികളുടെ തലയിൽകെട്ടിവയ്ക്കാനുള്ള നീക്കങ്ങൾ, നിർമാണ നിരോധനം, ഭൂവിഷയങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനതല യാത്ര നടത്തുന്നത്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാര സംരക്ഷണ യാത്രയ്ക്ക് കട്ടപ്പനയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റനും സംസ്ഥാന പ്രസിഡന്റുമായ രാജു അപ്സര പ്രസംഗിക്കുന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാര സംരക്ഷണ യാത്രയ്ക്ക് കട്ടപ്പനയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റനും സംസ്ഥാന പ്രസിഡന്റുമായ രാജു അപ്സര പ്രസംഗിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com