ഇലപ്പള്ളി–ചെളിക്കൽ റോഡ് നിർമാണം ഇടയ്ക്കുവച്ചു നിർത്തി; ദുരിതത്തിലായി നാട്ടുകാർ
Mail This Article
മൂലമറ്റം∙ ഇലപ്പള്ളി–ചെളിക്കൽ റോഡ് നിർമാണം ഇടയ്ക്കുവച്ചു നിർത്തിയിരിക്കുന്നതിനാൽ പ്രദേശത്തുള്ളവർ ദുരിതത്തിലായി. നിർമാണത്തിന്റെ ഭാഗമായി നിലവിലെ റോഡ് ഭാഗികമായി നീക്കിയിരിക്കുകയാണ്. ഇതുമൂലം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. റോഡ് തകർന്നതോടെ കാൽനടയായി വേണം പുറം ലോകത്തെത്താൻ. കൂടാതെ റോഡ് നീക്കിയിരിക്കുന്നതിനാൽ റോഡിലേക്ക് ഏണി ഉപയോഗിച്ച് ഇറങ്ങേണ്ട ഗതികേടാണ്.
കരാറുകാരനെ പലതവണ ജനപ്രതിനിധികളടക്കം കരാറുകാരനെ വിളിച്ചറിയിച്ചെങ്കിലും ബാക്കി ജോലികൾ നടത്തുന്നില്ല. രോഗികളെയടക്കം ഇവിടെനിന്നു ചുമന്നുകൊണ്ട് ആശുപത്രിയിൽ എത്തിക്കേണ്ട സ്ഥിതിയാണ്. റീബിൽഡ് കേരളയിൽപെടുത്തി റോഡിന്റെ നിർമാണം പൂർത്തിയാക്കണമെന്നും പ്രദേശത്തെ യാത്രാക്ലേശം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.