ADVERTISEMENT

മൂന്നാർ ∙ മേയാൻ വിട്ടിരുന്ന ഗർഭിണി പശുവിനെ കടുവ കൊന്നു തിന്നു. തലയാർ എസ്റ്റേറ്റിൽ കടുകുമുടി ഡിവിഷനിൽ ശേഖറിന്റെ 5 മാസം ഗർഭിണിയായ പശുവിനെയാണ് കടുവ കൊന്നു പാതി തിന്നത്. പശുവിനെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലാണ് എസ്റ്റേറ്റിലെ നഴ്സറി ഡിവിഷനിൽ പശുവിന്റെ ജഡം കണ്ടെത്തിയത്. ഈ മേഖലയിൽ ഈ വർഷം കൊല്ലപ്പെടുന്ന 7–ാമത്തെ കന്നുകാലിയാണിത്. 6 പശുവിനെയും ഒരു നാടൻ പോത്തിനെയുമാണ് കടുവ ഈ വർഷം കൊന്നുതിന്നത്. വനപാലകർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൂന്നാർ വെറ്ററിനറി സർജൻ ഡോ.മീനമ്മാളിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. വേനൽ കടുത്തതോടെ തോട്ടം മേഖലയിൽ കഴിഞ്ഞ ഒന്നര മാസമായി കടുവ, പുലി എന്നിവയുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. കടുവയെ പിടിക്കാനായി ക്യാമറ സ്ഥാപിക്കൽ നടപടിയാണ് വനംവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. കൂട് സ്ഥാപിക്കുക പോലുള്ള  നടപടികളിലേക്ക് കടന്നിട്ടില്ല.

പട്ടുമലയിൽ പുലി പശുവിനെ കൊന്നു
പീരുമേട് ∙ പട്ടുമലയിൽ പുലിയിറങ്ങി പശുവിനെ കൊന്നു തിന്നു. എസ്റ്റേറ്റിലെ ചന്ദ്രബോസിന്റെ പശുവിനെയാണ് പുലി വകവരുത്തിയത്. പൂങ്കാവനം തേയിലത്തോട്ടത്തിനു സമീപം കണ്ടെത്തിയ പശുവിന്റെ പകുതി മാംസം ഭക്ഷിച്ച നിലയിലാണ്. മുൻപും ചന്ദ്രബോസിന്റെ കന്നുകാലികൾ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com