ADVERTISEMENT

മൂന്നാർ ∙ വരയാടുകളുടെ പ്രജനനകാലത്തെ തുടർന്ന് രാജമല അടച്ചിടുകയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയു തൊഴിലാളികൾ നാളെ മുതൽ സമരം തുടങ്ങുകയും ചെയ്യുന്നതോടെ മൂന്നാറിലെ വിനോദസഞ്ചാര മേഖല സ്തംഭിക്കും. ഹൈഡൽ ടൂറിസം ഡിപ്പാർട്മെന്റിലെ മുഴുവൻ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, വിവിധ തസ്തികകളിൽ വർഷങ്ങളായി ജോലി ചെയ്യുന്നവർക്ക് തസ്തിക സ്ഥിരീകരിച്ച് സ്ഥാനക്കയറ്റം നൽകുക, ഹൈഡൽ സെന്ററുകളിലെ ആക്ടിവിറ്റികൾ സ്വകാര്യവൽക്കരിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള ഹൈഡൽ ടൂറിസം വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ജീവനക്കാർ നാളെ മുതൽ അനിശ്ചിതകാല സമരം തുടങ്ങുന്നത്. സമരം തുടങ്ങുന്നതോടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ പഴയ മൂന്നാർ ബ്ലോസംപാർക്ക്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ് എന്നിവയുടെ പ്രവർത്തനം നിലയ്ക്കും. 

സമരം അനാവശ്യം: ഐഎൻടിയുസി
ഹൈഡൽ ടൂറിസം ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നത് ഉൾപ്പെടെയുളള തീരുമാനങ്ങൾ ഉടൻ നടപ്പാക്കുമെന്ന് ഡയറക്ടർ ഉൾപ്പെടെയുള്ളവർ ഉറപ്പു നൽകിയിരുന്നു. തീരുമാനങ്ങൾ നടപ്പാക്കുമ്പോൾ ക്രെഡിറ്റ് നേടാനാണ് സിഐടിയു സമരം നടത്തുന്നത്.  സമരം അനാവശ്യമാണ്. ടൂറിസം കേന്ദ്രങ്ങൾ അടപ്പിച്ച് സമരം നടത്തുന്നത് സഞ്ചാരികളുടെ വരവിനെ ബാധിക്കും. എല്ലാ കേന്ദ്രങ്ങളിലും ജോലി ചെയ്യാൻ ഐഎൻടിയുസി ജീവനക്കാർ തയാറാണെന്നും ഹൈഡൽ ടൂറിസം എംപ്ലോയീസ് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) വർക്കിങ് പ്രസിഡന്റ് കെ.മണികണ്ഠൻ, ജനറൽ സെക്രട്ടറി സതീഷ് കുമാർ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com