ADVERTISEMENT

മറയൂർ∙ വേനൽ കടുത്തതോടെ മറയൂർ മേഖലയിൽ വ്യാപകമായി കാട്ടുതീ പടർന്നുപിടിക്കുന്നു. മറയൂർ ചന്ദന റിസർവ് ഉൾപ്പെടെ 6 സ്ഥലങ്ങളിലായി കാട്ടുതീ പടർന്നു. മറയൂർ ചന്ദന ഡിവിഷനിലെ ചന്ദനക്കാടുകൾക്ക് സമീപമുള്ള പോത്തടിമല, തീർഥമല, അഞ്ചുനാട്ടാൻ പാറ, ചെമ്പെട്ടിമല എന്നീ മലനിരകൾ ഉൾപ്പെടെയുള്ള വനമേഖലയിലാണ് കാട്ടുതീ പടർന്നത്. തീയിൽ പെട്ട് ഒട്ടേറെ വന്യമൃഗങ്ങൾക്കും വൃക്ഷങ്ങൾക്കും നാശം സംഭവിച്ചുവെന്നാണ് നിഗമനം. ഒരേസമയംഇത്രയും സ്ഥലങ്ങളിൽ കാട്ടുതീ പടരുന്നത് വനം വകുപ്പിന്റെ അനാസ്ഥ മൂലമെന്നാണ് നാട്ടുകാരുടെ ആരോപണം.

മുൻപ് പ്രദേശവാസികളുടെ സഹകരണത്തോടെ വനസംരക്ഷണസമിതി നടത്തിയിരുന്ന പ്രവർത്തനങ്ങൾ മൂലം കാട്ടുതീ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ തീ നിയന്ത്രിക്കാൻ പൊതുജനങ്ങൾക്കും വനംവകുപ്പിനും സഹകരണമില്ലാത്ത സ്ഥിതിയാണുള്ളത്. ഉയരം കൂടിയ മലനിരകൾ ആയതിനാൽ അഗ്നിരക്ഷാ സേന ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മനുഷ്യപ്രയത്നം മാത്രമേ ഇവിടെ സാധ്യമാകൂ.

നിയന്ത്രിത സംരക്ഷണ  തീ എന്ന് വനംവകുപ്പ്
ഇത് കാട്ടുതീയല്ലെന്നും  വനമേഖലയിൽ പടരാതിരിക്കാൻ നിയന്ത്രിതമായി തീ ഇട്ട് ഫയർ ലൈൻ ഒരുക്കുന്നതാണ് എന്നുമാണ് വനംവകുപ്പിന്റെ വാദം. ഫയർ ലൈൻ ഒരുക്കേണ്ടത് വേനലിന് മുൻപാണെന്നും ഇപ്പോൾ പടർന്നുപിടിക്കുന്നത് കാട്ടുതീ ആണെന്നും ഇതു വനംവകുപ്പ് മറച്ചുവയ്ക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com