ADVERTISEMENT

ചെറുതോണി∙ വണ്ണപ്പുറം – രാമക്കൽമേട് സംസ്ഥാന പാതയുടെ ഭാഗമായ കഞ്ഞിക്കുഴി – മഴുവടി – അമ്പലക്കവല റോഡ് കാൽനട യാത്ര പോലും അസാധ്യമായ നിലയിൽ തകർന്നു. നാലു വശവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന മക്കുവള്ളി, മനയത്തടം, കൈതപ്പാറ ഗ്രാമങ്ങളിൽനിന്നു എളുപ്പത്തിൽ കഞ്ഞിക്കുഴിയിൽ എത്തിച്ചേരാവുന്ന റോഡാണ് തകർന്നു കിടക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ പേരിനു പോലും ഇല്ലാത്ത ഗ്രാമങ്ങളിൽ ഒട്ടേറെ കുടുംബങ്ങളാണ് അധിവസിക്കുന്നത്. 

നാട്ടുകാർ അത്യാവശ്യ നേരങ്ങളിൽ യാത്ര ചെയ്യുന്നതിനു ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെയാണ്. എന്നാൽ റോഡ് പൂർണമായും തകർന്നതോടെ ഓട്ടോറിക്ഷകളും ഈ ഗ്രാമങ്ങളിലേക്ക് വരാതായി. കിലോമീറ്റർ ചുറ്റിവളഞ്ഞ് വാകച്ചുവട്, വഴി കഞ്ഞിക്കുഴിയിൽ എത്തേണ്ട ഗതികേടിലാണ് മഴുവടി, അമ്പലക്കവല നിവാസികൾ. അത്യാവശ്യ സമയങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ പോലും കട്ടിലിലോ കസേരയിലോ എടുത്തിരുത്തി വാഹനം എത്തുന്ന സ്ഥലം വരെ എത്തിക്കേണ്ടി വരുന്നുവെന്നു നാട്ടുകാർ പറയുന്നു.

എന്നാൽ മഴക്കാലങ്ങളിൽ കാട്ടാനകൾ വിഹരിക്കുന്ന വനമേഖലയിലൂടെ കാൽനടയാത്ര ചെയ്യുക മാത്രമാണ് നിർവാഹമെന്നും പരാതിയുണ്ട്.  ഈ സാഹചര്യത്തിൽ തകർന്നു റോഡ് അടിയന്തരമായി പുനർ നിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. കുടിയേറ്റ കാലത്തോളം പഴക്കമുള്ള റോഡിനോടു അധികൃതർ കാണിക്കുന്ന അവഗണനയ്ക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com