പോകാൻ മറ്റൊരു ആശ്രയമില്ല; അതിജീവന ആശങ്കയില്‍ പൂപ്പാറയിലെ വ്യാപാരികൾ

Mail This Article
പൂപ്പാറ∙ പോകാൻ മറ്റൊരു ആശ്രയമില്ലാതെ അതിജീവന ആശങ്കയില്‍ പൂപ്പാറയിലെ വ്യാപാരികൾ. റവന്യു ഉദ്യോഗസ്ഥർ കട സീൽ ചെയ്തതിനാൽ സാധനങ്ങൾ കച്ചവടം ചെയ്യാൻ സാധിക്കാതെ കേടായി പോകുമെന്ന ആശങ്കയിലാണ് ഇവർ. കട ഒഴിപ്പിക്കാൻ റവന്യു വകുപ്പ് നിശ്ചിത സമയം നൽകിയിരുന്നെങ്കിലും സാധനങ്ങൾ മുഴുവനായും മാറ്റാൻ ഇവിടത്തെ കച്ചവടക്കാർക്ക് സാധിച്ചിരുന്നില്ല. പൂപ്പാറ ടൗണിൽ വ്യാപാര സ്ഥാപങ്ങൾ ഉൾപ്പെടെ 56 പേർക്കാണ് ഒഴിയാനുള്ള നോട്ടിസ്‍ നൽകിയിരിക്കുന്നത്.

പൂപ്പാറയിൽ റവന്യു വകുപ്പ് ഒഴിപ്പിച്ച സ്വദേശിനി ഷാർമിള ബാനുവിന്റെ കുടുംബം 40 വർഷം മുൻപാണ് തമിഴ്നാട് ഗൂഡല്ലൂരിൽ നിന്ന് പൂപ്പാറയിലേക്ക് കുടിയേറിയത്. ഇവരുടെ ഏക ഉപജീവന മാർഗമാണ് ഈ കട. ഇവർ കുടുംബസമേതം താമസിക്കുന്നതും കട മുറിക്കു ചേർന്നുള്ള മുറിയിലാണ്. ഈ വീടും കടയും വിട്ടിറങ്ങേണ്ടി വന്നാൽ ഇവർക്ക് പോകാൻ മറ്റൊരു ആശ്രയവുമില്ല.