ADVERTISEMENT

നെടുങ്കണ്ടം ∙ കരുണാപുരം പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തതായി അറിയിച്ച് പോസ്റ്ററുകൾ പതിച്ചു. രാഷ്ട്രീയ അട്ടിമറികൾക്ക് കളമൊരുങ്ങിയ കരുണാപുരം പഞ്ചായത്തിലെ എട്ടാം വാർഡംഗമായ ജെയ്മോൻ നെടുവേലിയെയാണ് പാർട്ടി സസ്പെൻഡ് ചെയ്തത്. അടുത്തിടെ ഇടതുമുന്നണി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് കോൺഗ്രസ് അംഗമായ ശോഭനാമ ഗോപിനാഥ് പിന്തുണ നൽകിയതോടെ കോൺഗ്രസിനു ഭരണം നഷ്ടമായിരുന്നു. പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ആരോപണ- പ്രത്യാരോപണങ്ങളുമായി മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് മിനി പ്രിൻസും ജെയ്മോൻ നെടുവേലിയും കൊമ്പ് കോർത്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബുധനാഴ്ച രാത്രിയിലാണ് ജെയ്മോൻ നെടുവേലിയെ സസ്പെൻഡ് ചെയ്തതായി അറിയിച്ച് കമ്പംമെട്ട്, കരുണാപുരം മേഖലകളിൽ പോസ്റ്ററുകൾ പതിച്ചത്. പാർട്ടിയെയും ജനങ്ങളെയും വഞ്ചിക്കുകയും പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തുകയും ചെയ്ത ജെയ്മോൻ നെടുവേലിയെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായാണ് പോസ്റ്ററിൽ പറയുന്നത്. അതേ സമയം സസ്പെൻഷനുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നു ജെയ്മോൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com