ADVERTISEMENT

രാജകുമാരി ∙  ബൈസൺവാലിക്ക് സമീപം റോഡിലിറങ്ങിയ കാട്ടുപന്നിക്കൂട്ടം തട്ടിയ സ്കൂട്ടർ മറിഞ്ഞ് പരുക്കേറ്റ വീട്ടമ്മയുടെ നില ഗുരുതരമായി തുടരുമ്പോഴും കൊല്ലാൻ അനുമതിയുണ്ടായിട്ടും കാട്ടുപന്നികളെ കൊല്ലുന്നില്ലെന്ന് പരാതി.  ജൂണിലാണ് കൃഷിക്കും മനുഷ്യ ജീവനും ഭീഷണിയായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ച് കാെല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടിയുള്ള ഉത്തരവിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്.

കാട്ടുപന്നിയെ വെടി വച്ച് കാെല്ലാനുള്ള അനുമതി നൽകാൻ തദ്ദേശഭരണ സ്ഥാപന മേധാവികൾക്കും അധികാരം നൽകുന്ന ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി ലഭിച്ചിട്ടുണ്ടെങ്കിലും ജില്ലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായ പഞ്ചായത്തുകളിൽ പോലും ഇത് ഫലപ്രദമായി വിനിയോഗിച്ചിട്ടില്ല.

ഒന്നര വർഷത്തിനിടെ സംസ്ഥാനത്ത് മൂവായിരത്തിലധികം കാട്ടുപന്നികളെ വെടി വച്ച് കാെന്നെങ്കിലും ജില്ലയിൽ ഇത് നാനൂറിൽ താഴെയാണ്. ബൈസൺവാലി പഞ്ചായത്തിൽ ഒരു കാട്ടുപന്നിയെ പോലും ഇതുവരെ വെടിവച്ച് കാെന്നിട്ടില്ല. ചാെക്രമുടി വനമേഖലയിൽ നിന്നാണ് ബൈസൺവാലിയിലേക്ക് കാട്ടുപന്നികൾ കൂട്ടമായെത്തുന്നത്. ലൈസൻസുള്ള തോക്കുടമകളുടെ സേവനം ലഭിക്കാത്തതും കാട്ടുപന്നികളെ കാെല്ലുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. വനംവകുപ്പ് മുൻകയ്യെടുത്ത് ഇൗ ഉത്തരവ് നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

2020 മേയിലാണ് കാട്ടുപന്നികളെ വെടി വച്ച് കാെല്ലാൻ അനുവദിക്കുന്ന ആദ്യ ഉത്തരവിറങ്ങിയത്. എന്നാൽ സങ്കീർണമായ നടപടിക്രമങ്ങൾ കാരണം ജില്ലയിൽ ഇൗ ഉത്തരവ് അനുസരിച്ച് ഒരു കാട്ടു പന്നിയെ പോലും കാെന്നില്ല. അതിന് ശേഷം ഇത് മൂന്നാം തവണയാണ് ഇൗ ഉത്തരവിന്റെ കാലാവധി നീട്ടി നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com