ADVERTISEMENT

രാജകുമാരി ∙ പൂപ്പാറയിൽ ജലജീവൻ മിഷന്റെ 130 കിലോമീറ്ററിലധികം എച്ച്ഡിപി പൈപ്പുകൾ കത്തി നശിച്ചതിനെ തുടർന്ന് ശാന്തൻപാറ, രാജകുമാരി, സേനാപതി, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ഇന്നലെ വൈകിട്ട് ഉയർന്നത് പ്ലാസ്റ്റിക് കത്തിയതിന്റെ രൂക്ഷഗന്ധം. പ്രദേശത്ത് ചിലർക്ക് ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടു. 3 മണ്ണുമാന്തി യന്ത്രങ്ങളാണ് പൈപ്പുകൾ മാറ്റാനായി ഉപയോഗിച്ചത്. ഇതിൽ ഒരു മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്  പിന്മാറേണ്ടി വന്നു.

അട്ടിമറി സാധ്യതയെന്ന്  ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് 
എച്ച്ഡിപിഐ പൈപ്പുകളുടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ക്യാമറകൾ നശിപ്പിച്ചിരുന്നതായി കണ്ടെത്തിയയെന്നു പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് പറഞ്ഞു. പൈപ്പുകൾ സൂക്ഷിച്ചിരുന്ന ഗ്രൗണ്ടിന് താഴെ നിന്നാണ് തീ പടർന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ വ്യക്തമായ വിവരങ്ങൾ ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തുള്ള  കമ്പനിയാണ് പദ്ധതിക്കായി കരാർ എടുത്തിരുന്നത്. പൈപ്പുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടോ എന്നതിൽ വ്യക്തതയില്ലെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com