ADVERTISEMENT

മറയൂർ ∙ നാച്ചിവയലിൽ വൈദ്യുതി ലൈനിലേക്ക് വീണ് അപകടത്തിൽപെട്ട കുരങ്ങിനെ രക്ഷിച്ചു. കുരങ്ങുശല്യം കൂടുതലായ ഇവിടെ കുരങ്ങുകൾ വൈദ്യുതി ലൈനിൽ തട്ടി അപകടത്തിൽപെടുന്നത് പതിവാണ്. ഇന്നലെ  നാലുമണിയോടെ കുരങ്ങ് കുടുങ്ങിക്കിടന്നത്. ഇതോടെ വൈദ്യുത ലൈനുകൾ കൂട്ടിമുട്ടി തീയും പടർന്നു.

നാച്ചിവയലിൽ ലൈനിൽ കുടുങ്ങി അപകടത്തിൽപെട്ട കുരങ്ങ്

ഈ സമയത്ത് അവിടെയുണ്ടായിരുന്ന പൊതുപ്രവർത്തകനായ എസ്.ചന്ദ്രൻ കുരങ്ങനെ എറിഞ്ഞു താഴെ വീഴ്ത്തി. തുടർന്ന് ചന്ദ്രനും പ്രദേശവാസികളും ചേർന്ന് കുരങ്ങനെ വെള്ളം നൽകി രക്ഷപ്പെടുത്തുകയായിരുന്നു. വെള്ളം കുടിച്ചതോടെ ഉഷാറായ കുരങ്ങ് ആൾക്കൂട്ടത്തിൽ നിന്ന് ഓടിമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com