വനംവകുപ്പ് വാച്ചറുടെ തലയിൽ പാമ്പ് കടിച്ചു
Mail This Article
×
കുമളി∙ തേക്കടി വനത്തിൽ പട്രോളിങ് ജോലിക്കിടെ വനംവകുപ്പ് വാച്ചറുടെ തലയിൽ പാമ്പ് കടിച്ചു. കുമളി മന്നാകുടി സ്വദേശി ശ്രീജിത്തിനെയാണ് (28) പാമ്പ് കടിച്ചത്. തേക്കടി റേഞ്ചിൽപ്പെട്ട ബ്രാണ്ടിപ്പാറയിൽ വച്ചാണ് സംഭവം. മരക്കൊമ്പിൽ തൂങ്ങിക്കിടന്ന പാമ്പ് ശ്രീജിത്തിന്റെ തലയുടെ ഉച്ചിയിൽ കടിക്കുകയായിരുന്നു. ഇദ്ദേഹത്തെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇപ്പോൾ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.