ADVERTISEMENT

മറയൂർ ∙ മറയൂർ ചന്ദനത്തിന്റെ വിൽപനയ്ക്കായി നടത്തിയ ഇ–ലേലത്തിൽ 37.177 ടൺ ചന്ദനം നികുതിയടക്കം 27.76 കോടി രൂപയ്ക്കു വിറ്റു. രണ്ടു ഘട്ടങ്ങളിലായി 143 ലോട്ടുകളിലായി 53.625 ടൺ ചന്ദനമാണു ലേലത്തിൽ വച്ചിരുന്നത്. 11 സ്ഥാപനങ്ങൾ പങ്കെടുത്തു. കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ് കമ്പനി 18.643 ടൺ ചന്ദനം 19.17 കോടി (നികുതിയടക്കം 24 കോടി) രൂപയ്ക്ക് ലേലത്തിൽ‌ പിടിച്ചു. 

തൃശൂർ കുട്ടനല്ലൂർ ഫാർമസ്യൂട്ടിക്കൽ കമ്പനി (1.2 കോടി), ജയ്പുർ ക്ലൗഡ് നയൻ (ഒരു കോടി), ജയ്പുർ സൂര്യ ഹാൻഡിക്രാഫ്റ്റ്സ് (84 ലക്ഷം), കോട്ടയ്ക്കൽ ആര്യവൈദ്യശാല (29 ലക്ഷം), തിരൂർ ആലത്തിയൂർ പെരുംതൃക്കോവിൽ (25 ലക്ഷം), കെഎഫ്ഡിസി (21 ലക്ഷം) എന്നിവരും ലേലത്തിൽ ചന്ദനം വാങ്ങി. ഈ സാമ്പത്തിക വർഷത്തെ അവസാന ലേലമാണ് ഇന്നലെ നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com