ADVERTISEMENT

കുടയത്തൂർ ∙ മലങ്കര ജലാശയത്തിൽ വീണുപോയ ഐ ഫോൺ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുങ്ങിയെടുത്തു. കുടയത്തൂർ കല്ലടപറമ്പിൽ ജെറാൾഡ് റിച്ചിന്റെ ഒരുലക്ഷം രൂപ വിലയുള്ള ഐഫോണാണ് ഇന്നലെ ജലാശയത്തിൽ 3 മീറ്റർ താഴ്ചയിൽ നിന്നും അഗ്നിരക്ഷാസേനയുടെ സ്‌കൂബാ ടീം എത്തി മുങ്ങിയെടുത്തത്.

ബുധനാഴ്ച വൈകിട്ട് 5 മണിയോടെ വില്ലേജ് ഓഫിസ് കടവിൽ ചൂണ്ടയിടുന്നതിനിടെയാണു ഫോൺ വെള്ളത്തിൽ പോയത്. സുഹൃത്തുക്കളുമായി ചേർന്നു ഡാമിൽനിന്നു ഫോൺ എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഇന്നലെ രാവിലെ തൊടുപുഴയിൽ നിന്നും സ്‌കൂബാ ടീമിന്റെ സഹായം തേടി.  മൂന്നു മീറ്റർ താഴ്ചയിൽ നിന്നും തൊടുപുഴ സ്‌കൂബാ ടീം ഫോൺ കണ്ടെടുത്ത് ഉടമസ്ഥനെ ഏൽപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com