ADVERTISEMENT

കട്ടപ്പന ∙ തൊടുപുഴ മാർത്തോമ്മാ പള്ളിയുടെ ജന്മശതാബ്ദി ആഘോഷ പരിപാടിയിൽ പങ്കെടുത്ത് യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ഇന്നലത്തെ പ്രചാരണം ആരംഭിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ നേരിട്ടുകണ്ട് വോട്ട് അഭ്യർഥിച്ചു. ഇതിനിടെ പഴയരിക്കണ്ടത്തെ മരണവീട് സന്ദർശിച്ചു. തുടർന്ന് കത്തിപ്പാറ, തോപ്രാംകുടി, പേരുംതൊട്ടി, കട്ടപ്പന എന്നിവിടങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ടു. പെരുംതൊട്ടിയിൽ പട്ടയപ്രശ്‌നത്തിൽ സമരം ചെയ്യുന്ന നാട്ടുകാർക്കു പിന്തുണ പ്രഖ്യാപിച്ചും ഡീൻ കുര്യാക്കോസ് എത്തി. 

ഇഎസ്ഐ ആശുപത്രി: ടെൻഡർ  നടപടി തുടങ്ങി
കട്ടപ്പന ∙ പുതുതായി അനുവദിച്ച ഇഎസ്ഐ ആശുപത്രിയുടെ ടെൻഡർ നടപടി ആരംഭിച്ചു. 150 കോടി രൂപയുടെ പദ്ധതിയാണ് അനുവദിച്ചതെന്ന് ഡീൻ കുര്യാക്കോസ് അറിയിച്ചു. 100 ബെഡ് ഉള്ള ആശുപത്രി കെട്ടിടത്തോടൊപ്പം 32 സ്റ്റാഫ് ക്വാർട്ടേഴ്സ് കൂടി നിർമിക്കാനുള്ള തുകയാണ് അനുവദിച്ചിട്ടുള്ളത്. നഗരസഭ വിട്ടുനൽകിയ 4.6 ഏക്കർ സ്ഥലത്താണ് പുതിയ ആശുപത്രി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. ഇതിന്റെ ടെൻഡർ ഓൺലൈനായി ക്ഷണിച്ചു തുടങ്ങി.

അടുത്ത മാസം 17 വരെ ടെൻഡർ നൽകാം. ഇഎസ്ഐയിൽ ഇൻഷുർ ചെയ്ത 18,000 പേരാണ് ഇടുക്കി ജില്ലയിൽ മാത്രം ഉള്ളത്. എല്ലാ വിഭാഗം ചികിത്സയും കട്ടപ്പനയിൽ പുതുതായി ആരംഭിക്കുന്ന ആശുപത്രിയിൽ ലഭ്യമാക്കും. ഇഎസ്ഐ കോർപറേഷനാണ് ആശുപത്രി കെട്ടിട നിർമാണത്തിനു തുക അനുവദിച്ചതെന്ന് ഡീൻ കുര്യാക്കോസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com