പൈപ്പുകൾ പൊട്ടി ജലം പാഴാകുന്നു; നോക്കുകുത്തിയായി ജലഅതോറിറ്റി
Mail This Article
തൊടുപുഴ ∙ കൊടുംചൂടിൽ ശുദ്ധജല സ്രോതസ്സുകൾ വറ്റിവരണ്ട് ജനങ്ങൾ നട്ടം തിരിയുമ്പോൾ നഗരത്തിനുള്ളിൽ മാത്രം ജലഅതോറിറ്റിയുടെ ജലവിതരണ പൈപ്പുകൾ പൊട്ടിയൊഴുകുന്നത് ഒൻപതിടത്ത്. പ്രധാന റോഡുകളോടു ചേർന്ന് കണ്ണിൽ പെടുന്ന പൊട്ടലുകളുടെ എണ്ണം മാത്രമാണിത്. ആയിരക്കണക്കിന് ലീറ്റർ ശുദ്ധജലമാണ് ദിനംപ്രതി ഈ ചോർച്ചകളിലൂടെ നഷ്ടപ്പെടുന്നത്.
ചിലയിടത്ത് പൈപ്പ് പൊട്ടിയിട്ട് മാസങ്ങൾ പിന്നിട്ടതായി സമീപവാസികൾ പറയുന്നു. പല തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നു മാത്രമല്ല നഷ്ടക്കണക്ക് പറഞ്ഞ് ജനങ്ങളെ പിഴിയുന്നത് തുടരുകയും ചെയ്യുന്നുവെന്നാണ് ഉപയോക്താക്കളുടെ പരാതി. നഗരത്തിൽ ശുദ്ധജലം നഷ്ടപ്പെടുന്നതിന്റെ
അഞ്ചിരി റോഡിൽ പൈപ്പ് പൊട്ടിയിട്ട് 38 ദിവസം
തൊടുപുഴ∙ വേനൽ കടുത്തതോടെ ശുദ്ധജലം കിട്ടാതെ ജനങ്ങൾ നെട്ടോട്ടം ഓടുമ്പോൾ പൈപ്പ് പൊട്ടിയിട്ട് ഒരു മാസവും 8 ദിവസവും കഴിഞ്ഞിട്ടും പൊട്ടിയ പൈപ്പ് നന്നാക്കാൻ ഒരു നടപടിയും സ്വീകരിക്കാതെ ജല അതോറിറ്റി. തെക്കുംഭാഗം അഞ്ചിരി റോഡിൽ അഞ്ചിരി അങ്കണവാടിക്ക് സമീപമാണ് ശുദ്ധ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.
ആയിരക്കണക്കിനു ലീറ്റർ വെള്ളമാണ് ഇത്തരത്തിൽ പാഴാകുന്നത്. ഇതു സംബന്ധിച്ച് നാട്ടുകാരും ജലഅതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതെ തുടർന്ന് ജില്ലയിൽനിന്നുള്ള വകുപ്പ് മന്ത്രിയുടെ ഓഫിസ് മുഖാന്തരം അന്വേഷിച്ചപ്പോൾ ഇതു നന്നാക്കാൻ പാറമടക്കാർ ഏറ്റിട്ടുണ്ടെന്ന വിചിത്രമായ മറുപടിയാണ് ബന്ധപ്പെട്ട ജലഅതോറിറ്റി ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ചത്. ടൈൽ പാകിയ റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.
ഇതി റോഡിനോട് ചേർന്നുള്ള വീടിന്റെ മുറ്റത്തേക്കാണ് വെള്ളം ഒഴുകുന്നത്. വാഹനങ്ങൾ ഓടുമ്പോൾ റോഡിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളം ഈ വീടിന്റെ തിണ്ണയിലും ഭിത്തിയിലുമാണ് തെറിക്കുന്നത്. ദുരിതം സംബന്ധിച്ച് പ്രദേശവാസികൾ പരാതി പറഞ്ഞു മടുത്തെങ്കിലും ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന മട്ടിലാണ് ഉദ്യോഗസ്ഥർ.
കഴിഞ്ഞ വർഷവും ഇതേ ഭാഗത്ത് പൈപ്പ് പൊട്ടി ഒരു മാസത്തോളം വെള്ളം പാഴായിരുന്നു. പിന്നീട് മനോരമ വാർത്തയെ തുടർന്നാണ് അധികൃതർ ഇടപെട്ട് പൈപ്പ് നന്നാക്കിയത്. ഇതേ സ്ഥാനത്ത് തന്നെയാണ് വീണ്ടും പൈപ്പ് പൊട്ടിയത്. ഇതുവഴി നൂറു കണക്കിനു വലിയ ടോറസ് ലോറികൾ ലോഡ് കയറ്റി പോകുന്നുണ്ട്. അമിത ലോഡ് കയറ്റിപ്പോകുന്ന ലോറികൾ കയറിയാണ് പൈപ്പ് പൊട്ടിയതെന്നാണ് നാട്ടുകാരും ജലഅതോറിറ്റി ജീവനക്കാരും പറയുന്നത്.
അതിനാൽ പാറമടക്കാർ തന്നെ നന്നാക്കട്ടെയെന്നാണ് വകുപ്പ് ജീവനക്കാരുടെ നിലപാട്. ഉത്തരവാദപ്പെട്ട ജലഅതോറിറ്റി അധികൃതരും പൈപ്പ് നന്നാക്കാമെന്ന് ഏറ്റെന്ന് പറയുന്ന പാറടക്കാരും ഇതേ വരെ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഏതായാലും വേനൽ കടുത്തതോടെ പൈപ്പ് വെള്ളവും കിട്ടാതെ ജനം നെട്ടോട്ടത്തിലാണ്.