തൊടുപുഴയിൽ രാത്രിമാർച്ചുമായി എൽഡിഎഫ്

Mail This Article
×
തൊടുപുഴ ∙ പൗരത്വ നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തി എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ നേതൃത്വത്തിൽ ചൊവാഴ്ച്ച തൊടുപുഴയിൽ നൈറ്റ് മാർച്ച് നടത്തി. ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്. നൈറ്റ് മാർച്ചിന് അഭിവാദ്യം ചെയ്തുകൊണ്ട് തൊടുപുഴ ജുമാ മസ്ജിദ് ചെയർമാൻ നൗഫൽ കൗസരി പ്രസംഗിച്ചു.
ഇന്നലെ കുട്ടമ്പുഴയിലും പൂയംകുട്ടി ഗ്രാമീണ മേഖലയിലും ജോയ്സ് ജോർജ് പര്യടനം നടത്തി. ഉൾപ്രദേശങ്ങളുൾ ഉൾപ്പെടെ ജീപ്പിൽ യാത്ര ചെയ്ത് ഉൾനാടൻ കുടികളിൽ എത്തിച്ചേർന്നു. കുട്ടമ്പുഴയിലെ ഗോത്ര ഊരുകളായ കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചപ്പാറ എന്നിവിടങ്ങളിലും എത്തി. മണികണ്ഠൻചാൽ വെള്ളാരംകുന്ന് എന്നീ സ്ഥലങ്ങളും സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു.ഇന്ന് ഉടുമ്പൻചോല മണ്ഡലത്തിൽ പര്യടനം നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.