ഇടുക്കി ജില്ലയിൽ ഇന്ന് (23-03-2024); അറിയാൻ, ഓർക്കാൻ

Mail This Article
കാലാവസ്ഥ: ഉയർന്ന ചൂടിനെ തുടർന്നു കോട്ടയം, കൊല്ലം, തൃശൂർ, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
വൈദ്യുതി മുടങ്ങും
തൊടുപുഴ ∙ 66 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ നാളെ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 വരെ തൊടുപുഴ സബ് സ്റ്റേഷനിൽ നിന്നുള്ള 11 കെവി ഫീഡറുകളിൽ വൈദ്യുതിവിതരണം തടസ്സപ്പെടും.
കാലിത്തീറ്റ വിതരണം
തൊടുപുഴ ∙നഗരസഭാ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്തുവരുന്ന കറവപ്പശുക്കൾക്കും എരുമകൾക്കുമുള്ള കാലിത്തീറ്റ വിതരണം 25, 26 തീയതികളിൽ 10.30 മുതൽ 1.30 വരെ നടത്തും. വാർഡ് 8 മുതൽ 15 വരെ 24നു മുതലക്കോടം സഹകരണ ബാങ്ക് കെട്ടിടത്തിലും വാർഡ് ഒന്നു മുതൽ 7 വരെയും 15 മുതൽ 35 വരെയും 26നു കോലാനി ക്ഷീരോൽപാദക സഹകരണ സംഘത്തിലും കാലിത്തീറ്റ വിതരണം ചെയ്യും.