ADVERTISEMENT

പീരുമേട്∙ പീരുമേട് മേഖലയിൽ സ്കൂൾ സമയത്ത് ഭീതിപരത്തി ടിപ്പർ, ടോറസ് ലോറികൾ പായുന്നു. പല തവണ അറിയിച്ചിട്ടും നിയമപാലകർ കണ്ടില്ലെന്നു നടിക്കുന്നതായി പരാതി. വീതി കുറഞ്ഞ ഗ്രാമീണ റോഡുകൾ വഴിയാണ് നിരോധിത സമയത്ത് ടോറസ്, ടിപ്പർ എന്നിവ കൂടുതലായി     മിന്നൽയാത്ര നടത്തുന്നത്. മൂക്കറത്താൻവളവ് – റാണികോവിൽ, മേമല –പഴയ പാമ്പനാർ, മ്ലാമല – ലാൻഡ്രം– പഴയ പാമ്പനാർ, കല്ലാർ –ഗ്രാൻപി എന്നീ റോഡുകളിൽ സ്കൂൾ ബസുകൾ, വിദ്യാർഥികളെ കയറ്റിപ്പോകുന്ന ഒട്ടോറിക്ഷ, ജീപ്പ് എന്നിവയ്ക്കു ടിപ്പർ പേടിസ്വപനമായി മാറിയിരിക്കുന്നത്. 

കാൽനടക്കാരായ വിദ്യാർഥികളും കടുത്ത ആശങ്കയോടെയാണ് ഇപ്പോൾ വഴി നടക്കുന്നത്. മണൽ, മെറ്റൽ എന്നിവ കയറ്റിവരുന്ന ലോറികൾ കാണുമ്പോൾ ചെറുവാഹനങ്ങൾ നിർത്തിയിടുന്നതാണ് പതിവ്. വീതിക്കുറവുമൂലം ഒരേ സമയത്ത് 2 വാഹനങ്ങൾക്ക് കടന്നുപോകുന്നതിനു കഴിയുകയില്ല. ഇതിനു പുറമേ ദേശീയപാതയിലും കുട്ടിക്കാനം –കട്ടപ്പന റൂട്ടിലും ഇതേ അവസ്ഥ തന്നെയാണ്. 

രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5 വരെയും ടിപ്പർ, ടോറസ് ലോറികളുടെ സ‍ഞ്ചാരത്തിനു വിലക്ക് ഏർപ്പെടുത്തിയിരുന്നതാണ്. എന്നാൽ പൊലീസ്, മോട്ടർ വാഹന വകുപ്പുകളിൽ ചെലുത്തുന്ന സ്വാധീനംമൂലം വാഹന ഉടമകളും ഡ്രൈവർമാരും ഈ വിലക്ക് തനിയെ എടുത്തുമാറ്റുന്നതാണ് കണ്ടുവരുന്നത്. ഭയപ്പാടുമൂലം തങ്ങൾക്ക് ഈ നിയമലംഘനത്തെ ചോദ്യം ചെയ്യാൻ കഴിയുന്നില്ലെന്നാണ് ചെറുവാഹനങ്ങളുടെ ഡ്രൈവർമാർ പറയുന്നത്.

ടിപ്പർ, ടോറസ് ലോറികൾ നടത്തുന്ന നിയമലംഘനം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഗ്രാമീണ റോഡുകളിൽ വകുപ്പിന് പട്രോളിങ് ഫലപ്രദമായി നടത്താൻ കഴിയുന്നില്ല. ഇതു മുതലെടുത്താണ് നിരോധിത സമയത്ത് ഇവർ സഞ്ചരിക്കുന്നത്. 

ഗ്രാമീണ റോ‍ുകളിലേക്ക് പരിശോധനയ്ക്കു പോകാൻ വാഹനമില്ല. കഴിഞ്ഞ ദിവസം ദേശീയപാതയിൽ നിയമലംഘനം നടത്തിയ ലോറി കസ്റ്റഡിയിലെടുത്തിരുന്നു. വരും ദിവസങ്ങളിൽ     പരിശോധന കർശനമാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com