ADVERTISEMENT

തൊമ്മൻകുത്ത് ∙ പാലത്തിനു വീതി കൂട്ടിയും കൈവരി പണിതും സ്മാർട്ടായി തൊമ്മൻകുത്ത് വെള്ളാരംതോടിനു കുറുകെയുള്ള പാലം. വണ്ണപ്പുറം, കരിമണ്ണൂർ പഞ്ചായത്തുകളുടെ അതിർത്തി തിരിക്കുന്നതാണു വെള്ളാരംതോട്. ഇതിനു കുറുകെ വണ്ണപ്പുറം പഞ്ചായത്ത് ഏതാനും വർഷങ്ങൾക്കു മുൻപു പാലം പണിതു. 

എന്നാൽ പാലത്തിനു വേണ്ടത്ര വീതിയും കൈവരിയും ഇല്ലായിരുന്നു. ഇതു വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണു പാലത്തിന് ഇരുവശവും ഇരുമ്പു കേഡർ സ്ഥാപിച്ചു വീതി കൂട്ടിയതും കൈവരി പിടിപ്പിച്ചതും. ആനചാടികുത്തിന്റെ താഴ്ഭാഗത്തേക്ക് എത്താൻ ഈ പാലം കടന്നാൽ മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com