ADVERTISEMENT

നെടുങ്കണ്ടം∙ ഏലത്തോട്ടത്തിൽ അനധികൃത മദ്യവിൽപന നടത്തിയ ഒരാൾ പിടിയിൽ. മാവടി വാരിക്കാട്ട് ശശി ഗോപാലനെയാണ് (61) ഉടുമ്പൻചോല എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. അനധികൃത മദ്യ വിൽപന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന. ഇയാളുടെ വീടിനോടു ചേർന്നുള്ള ഏലത്തോട്ടത്തിൽ മണ്ണിൽ കുഴിച്ചിട്ട നിലയിലാണ്    മദ്യം കണ്ടെത്തിയത്. 

14 ലീറ്റർ മദ്യവും 1250 രൂപയും കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.ജി.രാധാകൃഷ്ണൻ, പ്രിവന്റീവ് ഓഫിസർമാരായ (ഗ്രേഡ്) എം.നൗഷാദ്, കെ.എസ്.മീരാൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സോണി തോമസ്‌, എസ്.മായ, ഡ്രൈവർ വി.പി.ബിലേഷ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com