ADVERTISEMENT

മൂന്നാർ ∙ തുടർച്ചയായ ആറാം ദിവസവും ശാന്തനായി പടയപ്പ. വെള്ളിയാഴ്ച വൈകിട്ട് മാട്ടുപ്പെട്ടി റോഡിലെ ഗ്രഹാംസ് ലാന്റിലെത്തിയ പടയപ്പ ഇന്നലെ പകൽ വനംവകുപ്പിന്റെ ഫ്ലവർ ഗാർഡന് സമീപത്താണുണ്ടായിരുന്നത്. മദപ്പാട് കുറഞ്ഞതോടെ പടയപ്പ ശാന്തനായാണ് കാണപ്പെട്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ചൊവ്വ മുതൽ ജനവാസ മേഖലയിലും പാതയോരങ്ങളിലുമിറങ്ങി നാശനഷ്ടങ്ങൾ വരുത്തുന്ന പ്രവണത ഇല്ലാതായി.

കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിൽ മാട്ടുപ്പെട്ടി, തെന്മല ഫാക്ടറി എന്നിവിടങ്ങളിലെ ജനവാസ മേഖലകളിറങ്ങിയ പടയപ്പ ആക്രമണ സ്വഭാവം പുലർത്തിയിരുന്നു. പടയപ്പയെ നിരീക്ഷിക്കാനായി നിയമിച്ച പ്രത്യേക ആർആർടി സംഘവും മാട്ടുപ്പെട്ടി റോഡിലുണ്ട്. നിരവധി റിസോർട്ടുകളും ജനവാസ മേഖലകളായ വിവിധ കോളനികൾക്കും സമീപത്താണ് ഇന്നലെ പടയപ്പയുടെ സാന്നിധ്യമുണ്ടായിരുന്നത്. പടയപ്പയുടെ സാന്നിധ്യം സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇന്നലെ സമൂഹമാധ്യമങ്ങൾ വഴി മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com