ADVERTISEMENT

ചെറുതോണി∙ ഇടുക്കി രൂപതയിൽ വിശുദ്ധവാര തിരുക്കർമങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം. യേശുക്രിസ്തുവിന്റെ രാജകീയമായ ജറുസലം പ്രവേശനത്തിന്റെ ഓർമ പുതുക്കി വിശ്വാസികൾ ഓശാന തിരുനാൾ ആഘോഷിച്ചു. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിച്ചു. സെന്റ് ജോർജ് യുപി സ്കൂളിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ കുരുത്തോല വെഞ്ചരിപ്പോടെയാണ് തിരുക്കർമങ്ങൾക്കു തുടക്കമായത്. കു‍ർബാന മധ്യേ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വിശ്വാസ സമൂഹത്തിനു ഓശാനയുടെ സന്ദേശം നൽകി. തിരുക്കർമങ്ങൾക്കു കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ഫാ. അമൽ മണിമലക്കുന്നേൽ, ഫാ.ബെന്നറ്റ് വെള്ളക്കുളമ്പേൽ, ഫാ.അനീഷ് എന്നിവർ സഹകാർമികരായിരുന്നു.

മറയൂർ∙ ഓശാന ഞായർ ദിനത്തിൽ അഞ്ചുനാട്ടിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ രാവിലെ  കുരുത്തോല പ്രദക്ഷിണവും ദിവ്യബലിയും നടന്നു. നൂറുകണക്കിനു വിശ്വാസികൾ ചടങ്ങുകളിൽ ഭക്തിപൂർവം പങ്കെടുത്തു. മറയൂർ സെന്റ് മേരീസ് ദേവാലയത്തിൽ നിന്നും മറയൂർ ടൗണിൽ നിന്നും ബാബുനഗർ ദേവാലയത്തിലേക്ക് നൂറു കണക്കിന്‌   വിശ്വാസികൾ പങ്കെടുത്ത കുരുത്തോല പ്രദക്ഷിണം നടന്നു. സഹായ ഗിരി സെന്റ് മേരീസ് ദേവാലയം, പയസ് നഗർ സെന്റ് പയസ് ദേവാലയം, കാന്തല്ലൂർ വേളാങ്കണ്ണി മാതാ ദേവാലയം, കാന്തല്ലൂർ ലിറ്റിൽ ഫ്ലവർ ദേവാലയം, ദിണ്ഡുകൊമ്പ് സെന്റ് ജൂഡ് ദേവാലയം, കോവിൽ കടവ് സെന്റ് ജോർജ് യാക്കോബായ ദേവാലയത്തിലും  പ്രദക്ഷിണവും ദിവ്യബലിയും മറ്റു ചടങ്ങുകളും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com